ലണ്ടന്‍: ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (DVSA) പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ നവംബര്‍ 24 മുതല്‍ യുകെയില്‍ പ്രാബല്യത്തില്‍ വരും. ഏകദേശം ആറു ലക്ഷത്തിലധികം വരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്‌ലോഗ് ഒഴിവാക്കുന്നതിനായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഗ്രാഡ്വേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് (GDL) നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
- പ്രധാന മാറ്റങ്ങള്‍:
- ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധമായിട്ടുള്ള സ്റ്റോപ്പുകള്‍ നാലില്‍ നിന്നും മൂന്നായി കുറയ്ക്കുന്നു.
- ടെസ്റ്റ് റൂട്ടുകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഫ്ലെക്‌സിബിലിറ്റി ലഭിക്കും.
- എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ഫ്രീക്വന്‍സി മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്നും ഏഴ് ടെസ്റ്റുകളില്‍ ഒന്ന് ആയി കുറയും.
- വ്യക്തീകരണം:
- ടെസ്റ്റുകളുടെ ദൈര്‍ഘ്യത്തെയോ ലഭ്യമായ എണ്ണം തന്നെയോ ഈ മാറ്റം ബാധിക്കില്ലെന്ന് DVSA വ്യക്തമാക്കി.
- റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യഥാര്‍ത്ഥ സാഹചര്യങ്ങളിലുള്ള ഡ്രൈവിംഗ് സ്‌കില്‍ പരിശോധിക്കപ്പെടുമെന്നും ഏജന്‍സി അറിയിച്ചു.
- പശ്ചാത്തലം:
- ഈ വര്‍ഷം ആദ്യം രാജ്യത്തെ 20 ഓളം സെന്ററുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു.