Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  22-01-2024
യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങളും, ലൈംഗിക പീഡനങ്ങളും അരങ്ങേറുന്ന ദുരിതമേഖലകളുടെ പട്ടിക പുറത്തുവന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും അധികം ഇരകളാകേണ്ടി വരുന്ന ഇടങ്ങളുടെ പട്ടികയാണ് സണ്‍ തയ്യാറാക്കിയത്. ക്ലീവ്ലാന്‍ഡാണ് നിലവില്‍ ഇംഗ്ലണ്ടിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ആസ്ഥാനം. ജനസംഖ്യയില്‍ 1000 പേര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഇവിടെയാണ് അരങ്ങേറുന്നത്. 1000 പേരില്‍ 4.6 ലൈംഗിക കുറ്റകൃത്യങ്ങളാണ് ക്ലീവ്ലാന്‍ഡില്‍ നടക്കുന്നതെന്ന് പുതിയ ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും ചെറിയ പോലീസ് സേനകളില്‍ ഒന്നായിട്ടും ഹാര്‍ട്ടില്‍പൂള്‍, മിഡില്‍സ്ബറോ, ക്ലീവ്ലാന്‍ഡ് & സ്റ്റോക്ടണ്‍ ഓണ്‍ ടീസ് എന്നിവിടങ്ങള്‍

Full Story
  22-01-2024
ഇഷ കൊടുങ്കാറ്റില്‍ വട്ടംചുറ്റി ബ്രിട്ടീഷ് ജനത

ലണ്ടന്‍: ഇഷാ കൊടുങ്കാറ്റില്‍ 90 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ബ്രിട്ടന്‍. ജനലുകള്‍ക്ക് അരികില്‍ ഉറങ്ങരുതെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ശക്തമായ മഴയും, ഭയാനകമായ തിരമാലകളും ബ്രിട്ടനെ പിടിച്ചുകുലുക്കിയതോടെ ട്രെയിനുകളും, വിമാനങ്ങളും റദ്ദായി. ഒരു ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആശങ്കകളും സജീവമായി. തിങ്കളാഴ്ച രാവിലെ വരെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ് നിലവിലുണ്ടാകുകയെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 90 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് അസാധാരണമായ ജീവന്‍ അപകടത്തിലാക്കുന്ന മുന്നറിപ്പുകള്‍ക്ക് കാരണമായി. വെയില്‍സിലെ കാപെല്‍ കുരിഗിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്.
Full Story

  21-01-2024
ബ്രിട്ടന്‍ കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രമാകുന്നു, യുകെയെ വിമര്‍ശിച്ച് ഫ്രാന്‍സ്

ലണ്ടന്‍: നിയമം ലംഘിച്ച് വരുന്നവര്‍. അവര്‍ക്ക് താമസിക്കാന്‍ സൗജന്യ ഹോട്ടല്‍ മുറികള്‍, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കുന്ന ഒരു രാജ്യം. പിന്നെ എങ്ങനെയാണ് ബ്രിട്ടന്‍ അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യകേന്ദ്രമായി മാറാതിരിക്കുക? ചോദിക്കുന്നത് ബ്രിട്ടനിലെ നേതാക്കളല്ല, മറിച്ച് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളാണ്. ഈ വിധത്തില്‍ ആകര്‍ഷണീയമായ ഓഫറുകള്‍ നല്‍കിയാണ് ബ്രിട്ടന്‍ 'കാന്തമായി' രൂപമെടുക്കുന്നതെന്ന് ഫ്രഞ്ച് നേതാക്കള്‍ ആരോപിച്ചു. യുകെ അഭയാര്‍ത്ഥി അപേക്ഷകരോട് വളരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. കെയര്‍, കണ്‍സ്ട്രക്ഷന്‍, കൃഷി എന്നീ മേഖലകളിലായി ഏകദേശം 16,000 പേര്‍ക്കാണ് ജോലി ചെയ്യാനുള്ള അവകാശം നല്‍കിയതെന്നാണ് കണക്കുകള്‍

Full Story
  21-01-2024
തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ ആശ്വസിക്കുമെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍. ബ്രക്സിറ്റ് കരാര്‍ റദ്ദാക്കാന്‍ വരെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഈ നേതാവ് നല്‍കുന്ന സൂചന. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ ഇയുവുമായി അടുപ്പം വരുമെന്നാണ് പാര്‍ട്ടി വമ്പന്‍മാരുടെ വാക്കുകള്‍. ബ്രക്സിറ്റ് ഡീല്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നാല്‍ കസ്റ്റംസ് യൂണിയനില്‍ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ യൂണിയന്‍ ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്', ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

Full Story

  21-01-2024
ബജറ്റില്‍ കൂടുതല്‍ ടാക്‌സ് വെട്ടിച്ചുരുക്കലുകള്‍ വന്നേക്കും

ലണ്ടന്‍: നികുതി വെട്ടിക്കുറച്ച മുന്‍ ചാന്‍സലര്‍ നിഗല്‍ ലോസണെ പോലെയാകും തന്റെ പ്രവര്‍ത്തനങ്ങളെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട്. തന്റെ മാര്‍ച്ച് ബജറ്റ് കുടുംബങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്നും മോചനമേകാനായി ഉപയോഗിക്കുമെന്നാണ് ഹണ്ട് നല്‍കുന്ന സൂചന. നികുതി വെട്ടിക്കുറവിന് മുന്‍ഗണന നല്‍കാനുള്ള ഗവണ്‍മെന്റ് പദ്ധതി ഫലം കാണുന്നതായി ചാന്‍സലര്‍ പറയുന്നു. ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഹണ്ട് വ്യക്തമാക്കി. താച്ചര്‍ ഗവണ്‍മെന്റില്‍ വ്യക്തിഗത നികുതി കുറയ്ക്കാന്‍ നീക്കം നടത്തിയ ലോസണുമായാണ് ഹണ്ട് തന്റെ റെക്കോര്‍ഡ് താരതമ്യം ചെയ്തത്.

1980-കളില്‍ ലണ്ടന്‍ നഗരത്തെ ഉപയോഗപ്പെടുത്തിയാണ്

Full Story
  21-01-2024
യുകെയില്‍ കൊടുങ്കാറ്റ് ആറാട്ട്, എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം

ലണ്ടന്‍: ശക്തമായ കാറ്റും, അതിശക്തമായ മഴയും ചേര്‍ന്ന് ബ്രിട്ടനില്‍ വ്യാപകമായ കൊടുങ്കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. വിവിധ ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ വരുന്ന ഒന്‍പതാമത്തെ കൊടുങ്കാറ്റാണ് ഇഷ. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇത് പവര്‍കട്ടും, റോഡിലും, പാലങ്ങളിലും വര്‍ദ്ധിച്ച തടസ്സങ്ങളും രൂപപ്പെടുമെന്നാണ് സൂചന. റെയില്‍, ബസ് സര്‍വ്വീസുകള്‍ക്ക് കാലതാമസങ്ങളും, റദ്ദാക്കലുകളും നേരിടുമെന്നാണ് മുന്നറിയിപ്പ്.

നോര്‍ത്ത്, വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ടിലെ

Full Story
  21-01-2024
കടകളില്‍ മോഷണം വര്‍ധിച്ചു, ഒപ്പം കേസുകളുടെ എണ്ണവും

ലണ്ടന്‍: ബ്രിട്ടനില്‍ മോഷണം നടന്നാല്‍ ചോദിക്കാനും, പറയാനും ആളില്ലെന്ന ആരോപണം ശക്തമാണ്. വീടുകളില്‍ മോഷണം നടന്നാല്‍ പോലീസ് ഇതൊന്നും കാര്യമായി എടുക്കാറില്ലെന്നതാണ് അവസ്ഥ. പ്രതികളെ പിടികൂടുന്നതിനോ, നടപടി എടുക്കുന്നതിനോ യാതൊരു താല്‍പര്യവും കാണിക്കാറുമില്ല. എന്നാല്‍ ഷോപ്പുകളില്‍ മോഷണം വര്‍ദ്ധിച്ചതോടെ ഒരു ദശകത്തിനിടെ ആദ്യമായി മോഷണ കേസുകളില്‍ പ്രോസിക്യൂഷന്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജൂണ്‍ വരെ കണക്കുകള്‍ പ്രകാരം 25,945 പ്രോസിക്യൂഷനുകളാണ് ഷോപ്പുകളിലെ മോഷണത്തിന്റെ പേരില്‍ നടത്തിയത്. മുന്‍ വര്‍ഷത്തിലെ ഈ ഘട്ടത്തില്‍ 20,978 പ്രോസിക്യൂഷനുകളാണ് നടന്നത്. 24 ശതമാനമാണ് വര്‍ദ്ധന.

ഇതോടെ മോഷണങ്ങളുടെ

Full Story
  20-01-2024
അമ്പതാം വയസില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിള്‍ ഖന്ന

ലണ്ടന്‍: 50ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിള്‍ ഖന്ന. ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് നടന്‍ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും പിന്നീട് എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന 2022ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വികാരാധീനമായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന്

Full Story
[81][82][83][84][85]
 
-->




 
Close Window