Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍
Text By: Team ukmalayalampathram
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത് (32,79,172). കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടര്‍മാര്‍ - 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകള്‍ - 25,177. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ - 309.
 
Other News in this category

 
 




 
Close Window