Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
വാര്‍ത്തകള്‍
  08-04-2024
കേരളം വെന്തുരുകുന്നു, താപനില 40 ഡിഗ്രിക്ക് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍

Full Story
  08-04-2024
ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ച ഡോണ്‍ ബോസ്‌കോ ആരാണ്

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ യുവദമ്പതികളും പെണ്‍സുഹൃത്തും മരിച്ച സംഭവത്തില്‍, നവീന്‍ തോമസിന്റെ ലാപ്ടോപ്പിന്റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പൊലീസിന് കൈമാറും. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്‌കോ എന്ന ഇ-മെയില്‍ ഐഡി ആരുടേതാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണ്‍ബോസ്‌കോ ഐഡിയില്‍നിന്ന് ആര്യയ്ക്ക് ആരാണ് മെയില്‍ അയച്ചത്?, ഏത് സെര്‍വറില്‍ നിന്നാണ് ഇവ വന്നത് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ കൈമാറുന്നത്. നവീന്‍

Full Story
  07-04-2024
രാഹുല്‍ഗാന്ധിയുടെ പേരില്‍ ഗുരുവായൂരില്‍ ആനയൂട്ട് വഴിപാട്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുല്‍ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.

Full Story
  07-04-2024
പ്രതികാര നടപടി ഭയക്കുന്നു, ഇനി ആറു വര്‍ഷം കൂടി സര്‍വീസ് ഉണ്ടെന്ന് അനിത

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു. 'സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്.സര്‍ക്കാര്‍ റിവ്യൂവിന് പോയാലും കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കര്‍ത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ നടപടി ഉണ്ടായി. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍

Full Story
  07-04-2024
രേഖയില്ലാത്ത 3.90 കോടിയുടെ പണം ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു, മൂന്നു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: രേഖകളില്ലാതെ കടത്തിയ 3.90 കോടിരൂപയുമായി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താബരം റെയില്‍വേസ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലിയില്‍ നിന്ന് എഗ്മോര്‍ പോകുന്ന ട്രെയിനില്‍ നിന്നാണ് ഇവര്‍ പിടിയില്‍ ആയത്. യുവാക്കളായ സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

ആറ് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ബിജെപി സ്ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണമാണ് പണം കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. അറസ്റ്റിലായവര്‍ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലിലെ

Full Story
  06-04-2024
സിദ്ധാര്‍ഥന്റെ മരണം: ഡിജിപിയോട് വിശദീകരണം ചോദിച്ച് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്. തുടര്‍ നടപടികള്‍ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല.

കഴിഞ്ഞമാസം 16 ന്

Full Story
  06-04-2024
അരുണാചല്‍ സ്വദേശിയുടെ മരണത്തില്‍ പത്തു പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അരുണാചല്‍ പ്രദേശ് സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചതായി ആരോപണം. ദീര്‍ഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അശോക് ദാസ് (26) ആണ് മരിച്ചത്. അശോക് ദാസിനൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നു 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണ് സംഭവം. രാത്രിയില്‍ മുന്‍സഹപ്രവര്‍ത്തകയുടെ താമസ സ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്യുകയായിരുന്നു. വാളകം കവലയിലുള്ള ഹോട്ടലില്‍ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ഇതേ ഹോട്ടലില്‍ ചൈനീസ് കുക്ക് ആയിരുന്നു അശോക് ദാസ്. ഇവിടെ നിന്നു പിരിഞ്ഞു പോയ ശേഷം

Full Story
  06-04-2024
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തു

കൊച്ചി: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പാര്‍ട്ടി അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ വെളുപ്പെടുത്തിയിരുന്നില്ല. ഒന്നരമണിക്കൂറില്‍ ഏറെയായി ചോദ്യം ചെയ്യല്‍ തുടര്‍ന്നു.<

Full Story
[226][227][228][229][230]
 
-->




 
Close Window