Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
കായികം
  Add your Comment comment
ഒളിംപിക്‌സില്‍ ഹോക്കിയില്‍ തിളങ്ങി ഇന്ത്യ; സ്പെയിനിനെ കീഴടക്കി വെങ്കല മെഡല്‍ നേടി
Text By: Team ukmalayalampathram
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യന്‍ ടീം മെഡല്‍ അണിഞ്ഞിരിക്കുന്നത്. ടോക്കിയോയില്‍ വെങ്കലം നേടിയതിന് പിന്നാലെയാണ് പാരിസിലും വെങ്കലത്തിളക്കത്തില്‍ ഇന്ത്യന്‍ ടീം നിറഞ്ഞു നില്‍ക്കുന്നത്.

ഇന്ത്യയുടെ മോഡല്‍ നേട്ടത്തിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ്. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാമത്തെ വെങ്കലവും. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന് പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടാനായതോടെ മെഡല്‍ തിളക്കത്തില്‍ ശ്രീജേഷിന് കളിക്കളത്തില്‍ നിന്നും മടങ്ങാനായി. ഇന്ത്യന്‍ ജേഴ്സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരംകൂടിയായിരുന്നു ഇത്.
 
Other News in this category

 
 




 
Close Window