Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
വാര്‍ത്തകള്‍
  15-12-2025
കെഎസ്ആര്‍ടിസി ബസില്‍ ദിലീപ് ചിത്രം; യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം-തൊട്ടില്‍പ്പാലം സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ശനിയാഴ്ച വൈകീട്ടുണ്ടായ സംഭവം.

കുടുംബസമേതം യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രശ്മി ആര്‍ ശേഖറാണ് ആദ്യം പ്രതിഷേധവുമായി മുന്നോട്ട് വന്നത്. പിന്നാലെ മറ്റു യാത്രക്കാരും പിന്തുണച്ചു. എന്നാല്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു.

ബസ് യാത്ര ആരംഭിച്ച ഉടന്‍ ദിലീപ്

Full Story
  15-12-2025
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തരൂര്‍; രാഹുല്‍-തരൂര്‍ വ്യത്യാസം പാര്‍ട്ടിയിലെ പ്രവണതകളുടെ പ്രതിഫലനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി. രാഹുല്‍ ഗാന്ധിയുടെയും തന്റെ രാഷ്ട്രീയ നിലപാടുകളുടെയും വ്യത്യാസം പാര്‍ട്ടിയിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് തരൂര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. വിലയിരുത്തല്‍ ന്യായസഹമായതും പാര്‍ട്ടിയുടെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

'ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ്

Full Story
  15-12-2025
സ്ത്രീകളെതിരെ വിവാദ പരാമര്‍ശം; സിപിഎം നേതാവ് സെയ്തലവി മജീദ് വിമര്‍ശനത്തിന് ഇരയായി

മലപ്പുറം: സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ് സ്ത്രീകളെതിരെ നടത്തിയ പരാമര്‍ശം വിവാദമായി. മലപ്പുറം തെന്നലയില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിയിലാണ് മുന്‍ ലോക്കല്‍ സെക്രട്ടറി ആയിരുന്ന സെയ്തലവി പ്രസംഗിച്ചത്.

തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകളെ രംഗത്തിറക്കിയെന്നാണ് സെയ്തലവി ആരോപിച്ചത്. 'അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസ്സാര വോട്ടിനായി, സെയ്തലവി മജീദിനെ തോല്‍പ്പിക്കാന്‍, ഏതെങ്കിലും വാര്‍ഡ് പിടിച്ചെടുക്കാന്‍, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കൊണ്ടുപോയി കാഴ്ചവെക്കാനുള്ളതല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

Full Story

  14-12-2025
കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ് യു ജില്ലാ പ്രസിഡന്റിന്റെ ആരോപണം

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിലപാടുകളെതിരെ കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊട്ടാരക്കരയില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകാന്‍ ദേശീയ നേതാവിന്റെ ഇടപെടലാണ് കാരണമെന്ന് അന്‍വര്‍ ആരോപിച്ചു.

സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതായത് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രവര്‍ത്തനങ്ങളാലാണെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം

Full Story
  14-12-2025
ക്ഷേമപെന്‍ഷന്‍ പരാമര്‍ശം തിരുത്തി എം എം മണി; പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കി

തൊടുപുഴ: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വിവാദപരാമര്‍ശം തിരുത്തി സിപിഎം നേതാവ് എം എം മണി. ''പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. അന്ന് വികാരാധീനമായ സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അത് ശരിയായില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നു,'' എന്ന് മണി വ്യക്തമാക്കി.

വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും ജനവിധി പ്രതീക്ഷിച്ച രീതിയില്‍ വരാതിരുന്നതിനെ തുടര്‍ന്നാണ് അന്ന് പ്രതികരിച്ചതെന്നും, അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞ നിലപാടിനോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം

Full Story
  14-12-2025
യുഡിഎഫ് വിജയത്തെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയെതിരെ ബിജെപിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ വിജയം വോട്ട് ചോരി, ഇവിഎം ക്രമക്കേട് ആരോപണങ്ങള്‍ക്കെതിരെ ആയുധമാക്കി ബിജെപി രംഗത്തെത്തി. യുഡിഎഫ് വിജയത്തെ ആഘോഷമാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

ബിജെപി ഐടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തുകയും ഗൂഢാലോചന ആരോപിക്കുകയും ചെയ്യുന്നതായും, എന്നാല്‍ വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ മടിയില്ലാതെ സ്വീകരിക്കുന്നുവെന്നും മാളവ്യ

Full Story
  13-12-2025
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് പക്ഷത്തേക്ക്; പെരിന്തല്‍മണ്ണയില്‍ ചരിത്ര വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ നാല്, 86 മുനിസിപ്പാലിറ്റികളില്‍ 54, 152 ബ്ലോക്ക് പഞ്ചായത്തില്‍ 82, 941 ഗ്രാമ പഞ്ചായത്തുകളില്‍ 438, 14 ജില്ലാ പഞ്ചായത്തുകളില്‍ 7 ഇടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു.

കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് വിജയിച്ചു. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്, എന്നാല്‍ ഗണ്യമായ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് എന്‍ഡിഎ മികച്ച ലീഡോടെ മുന്നേറുകയാണ്. മുനിസിപ്പാലിറ്റികളില്‍ 2020-ല്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം യുഡിഎഫ് തിരിച്ചുപിടിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ്

Full Story
  13-12-2025
ട്വന്റി 20ക്ക് കാലിടറി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ കാലിടറി ട്വന്റി 20. ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യുഡിഎഫിന് വന്‍ മുന്നേറ്റം നേടാനായി. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ മൂന്നിടത്തും ഭരണം നഷ്ടമാകുന്ന നിലയാണുള്ളത്.

ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ട്വന്റി 20 ഉറപ്പിച്ചു കഴിഞ്ഞു. മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളില്‍ യുഡിഎഫ് മുന്നേറിയപ്പോള്‍ മൂന്ന്

Full Story
[1][2][3][4][5]
 
-->




 
Close Window