Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
കായികം
  Add your Comment comment
പാരാലിംപിക്‌സില്‍ ദീപശിഖയുമായി ജാക്കി ചാന്‍: ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരം സെപ്റ്റംബര്‍ എട്ടുവരെ
Text By: Reporter, ukmalayalampathram
പാരിസില്‍ ഇനി പാരലിമ്പിക്സ്. ദീപശിഖയേന്തുന്നത് ഇതിഹാസതാരം ജാക്കി ചാന്‍. ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമാണു പാരലിമ്പിക്സ്. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തില്‍ പുളകം കൊള്ളിച്ചു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ 84 പേരുണ്ട്. ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്.
വെള്ള ജഴ്സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ നീണ്ടു.
 
Other News in this category

 
 




 
Close Window