|
|
|
|
|
| മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം ഒഴിക്കാനെത്തി യൂത്ത് കോണ്‍ഗ്രസ് |
തൃശൂര്‍: തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മോദി പ്രസംഗിച്ച വേദിയിലേക്ക് ചാണകവെള്ളവുമായി എത്തിയതാണ് തടയാന്‍ കാരണമെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്.
മോദി പ്രസംഗിച്ച വേദി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും |
|
Full Story
|
|
|
|
|
|
|
| അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ |
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന് മൂന്നു നിലകള്‍. രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്. പരമ്പരാഗത നാ?ഗര ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്.ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകള്‍, 44 വാതിലുകള്‍, അഞ്ച് മണ്ഡപങ്ങള്‍ എന്നിവയുണ്ട്. ശ്രീരാമ ലല്ലയുടെ വിഗ്രഹം (ബാല രൂപത്തിലുള്ള ശ്രീരാമന്‍) ആണ് പ്രധാന ശ്രീകോവിലിലുള്ളത്. ശ്രീരാമ ദര്‍ബാര്‍ ഒന്നാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.അഞ്ചു മണ്ഡപങ്ങള്‍ ( ഹാള്‍) ആണ് ക്ഷേത്രത്തിനുള്ളത്. നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണത്. |
|
Full Story
|
|
|
|
|
|
|
| ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടേയും ധാരണ വ്യത്യസ്തം, വിവാഹമോചനത്തിന് മതിയായ കാരണമുണ്ടെന്ന് ഹൈക്കോടതി |
കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹ മോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇതു പറഞ്ഞത്.ഹര്‍ജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന ഭര്‍ത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.
അതിനാല്‍ വിവാഹമോചനം അനുവദിക്കാമെന്നു കോടതി പറഞ്ഞു.ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. അസ്വാഭാവികമായ പ്രവൃത്തി ചെയ്യാന്‍ |
|
Full Story
|
|
|
|
|
|
|
| സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി |
തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? 'മോദിയുടെ ഗ്യാരണ്ടി'. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു. ബിജെപി തൃശൂരില്‍ സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് |
|
Full Story
|
|
|
|
|
|
|
| വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ |
കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കില്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.'മലങ്കര സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരായും സംസ്ഥാന സര്‍ക്കാരായാലും വിളിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കുകയെന്നതാണ്.
ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി |
|
Full Story
|
|
|
|
|
|
|
| സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം |
ലണ്ടന്‍: ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോള്‍ ജോണിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് മലങ്കര മെത്രാപൊലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസാണു പുറത്തിറക്കിയത്. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പോള്‍ ജോണ്‍. ലണ്ടനിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ ജോണ്‍ രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസമേതം ലണ്ടനിലാണ് താമസിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി, ഒറ്റ ദിവസം ഉണ്ടായത് 155 ഭൂചലനങ്ങള്‍ |
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ |
|
Full Story
|
|
|
|
|
|
|
| കുട്ടി ക്ഷീരകര്‍ഷകന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ |
ഇടുക്കി: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ മില്‍മ ഇന്നു തന്നെ നല്‍കും.
ഒരുമാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ ജയറാം പ്രഖ്യാപിച്ചിരുന്നു. ഓസ്ലര്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് കരുതി |
|
Full Story
|
|
|
|
| |