Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  16-10-2025
യുകെ ബജറ്റില്‍ ധനികര്‍ക്ക് നികുതി വര്‍ദ്ധന; റേച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു

ലണ്ടന്‍: യുകെയിലെ അടുത്ത മാസത്തെ ബജറ്റില്‍ ധനികര്‍ക്ക് മേല്‍ നികുതി വര്‍ദ്ധന ഉള്‍പ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു. ഐഎംഎഫ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി വാഷിംഗ്ടണില്‍ എത്തിയ റീവ്‌സ്, ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് തിരിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ബജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ധനികര്‍ക്ക് എതിരായ നികുതി നടപടികള്‍ സാമ്പത്തിക വിപത്ത് സൃഷ്ടിക്കുമെന്ന ഭയപ്പാട് വിമര്‍ശകര്‍ ഉയര്‍ത്തിയെങ്കിലും, പൊതുജന സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ മാറ്റമില്ലെന്ന് റീവ്‌സ് വ്യക്തമാക്കി. ഓഫീസ് ഫോര്‍ ബജറ്റ്

Full Story
  16-10-2025
ലണ്ടനില്‍ ദീപാവലി ആഘോഷങ്ങള്‍; ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഉജ്ജ്വല നൃത്ത-സംഗീത പരിപാടികള്‍

ലണ്ടന്‍: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ വന്‍ ജനാവലിയെ സാക്ഷിയായി ഉജ്ജ്വല പരിപാടികള്‍ അരങ്ങേറി. ഒക്ടോബര്‍ 12-ന് നടന്ന 'സ്‌ക്വയര്‍ 2025' ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചു. ആഘോഷം സംഘടിപ്പിച്ചതിന്റെ അഭിമാനവും പങ്കെടുത്തവരോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷങ്ങള്‍ നൃത്തം, സംഗീതം, ഭക്ഷണം എന്നിവയുമായി സമ്പന്നമായിരുന്നു. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ 200 നര്‍ത്തകര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍, നാടോടി, ബോളിവുഡ് ശൈലികളിലുളള നൃത്തപ്രകടനങ്ങളാണ്

Full Story
  16-10-2025
മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍; കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പന, യുകെയില്‍ രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തല്‍

ലണ്ടന്‍: യുകെയില്‍ കുട്ടികളെ ലക്ഷ്യമാക്കി മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തല്‍. കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളുടെ രൂപകല്‍പന അനുകരിച്ചാണ് ഈ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഗ്ലാസ്‌ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ 'ഓറഞ്ച് മില്ല്യണ്‍സ്' എന്ന പേരിലുള്ള പൗച്ചില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉള്ളതായാണ് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പരിശോധനയില്‍ 17 മില്ലിഗ്രാം മാത്രമായിരുന്നു ഉള്ളത്, എങ്കിലും ഇത് 'എക്സ്ട്രാ സ്‌ട്രോംഗ്' വിഭാഗത്തില്‍ പെടുന്നതാണ്.

Full Story

  16-10-2025
ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രഖ്യാപനങ്ങളിലേക്ക്; നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഓട്ടം ബജറ്റില്‍

ലണ്ടന്‍: 30 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക കുറവ് നേരിടുന്നതിനായി അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ കടുത്ത സാമ്പത്തിക നടപടികളുമായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതി വര്‍ധനയും സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കലുമാണ് പ്രധാന പ്രഖ്യാപനങ്ങള്‍ ആകുമെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റീവ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വര്‍ധനയെ കുറിച്ച് നേരത്തെ പരസ്യമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തിലാണ് റീവ്‌സ് ആദ്യമായി തുറന്നുപറഞ്ഞത്. 2029-30 മുതല്‍ സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ വായ്പയില്‍ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവര്‍ ഉറപ്പു നല്‍കി.

Full Story
  16-10-2025
യുകെയില്‍ പുതിയ കുടിയേറ്റ നിയമം ജനുവരി 2026 മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: 2026 ജനുവരി 8 മുതല്‍ യുകെയില്‍ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്നു. വിദേശികളായ കുടിയേറ്റക്കാര്‍ക്ക് കടുപ്പം വര്‍ധിപ്പിക്കുന്നതായാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഇംഗ്ലീഷ് ഭാഷാ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുകയും, പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കുകയും, ഇമിഗ്രഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യുകെയിലെ നിലവിലെ കുടിയേറ്റ സംവിധാനത്തിന്റെ പരാജയങ്ങള്‍ പരിഹരിച്ച് നിയന്ത്രിതവും നീതിയുക്തവുമായ സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നിയമ നിര്‍മാണം. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപ്രമേയത്തില്‍ കുടിയേറ്റക്കാര്‍ക്ക് കടുപ്പമേറിയ

Full Story
  15-10-2025
ഇംഗ്ലിഷ് എ-ലെവല്‍ ഉള്ളവര്‍ യുകെയിലേക്ക് വന്നാല്‍ മതി: ജോലി ചെയ്യാനുള്ള ഭാഷാ യോഗ്യത പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
യുകെയിലേക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. ഈ ഭാഷാ ടെസ്റ്റുകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാകും ഇനി വിസ നല്‍കുകയെന്ന് ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തതിനാല്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി പറഞ്ഞു. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഹോം ഓഫീസിന്റെ എഴുത്ത്, വായന, സ്പീക്കിംഗ് ടെസ്റ്റുകളാണ് പാസാകേണ്ടി വരുന്നത്.

ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഇതിനിടെയാണ് യുകെയിലേക്കുള്ള വരവ് കുറയ്ക്കാന്‍ ഷബാന മഹ്‌മൂദ് പുതിയ നിബന്ധനകള്‍
Full Story
  15-10-2025
തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയര്‍ന്ന്; ലേബര്‍ സര്‍ക്കാരിന് ബ്രിട്ടനില്‍ സാമ്പത്തിക തലവേദന

ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിച്ചേരുന്നതോടെ ലേബര്‍ സര്‍ക്കാരിന് പുതിയ സാമ്പത്തിക വെല്ലുവിളികള്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സമ്മര്‍ദ്ദം കൂട്ടുന്ന കണക്കുകള്‍ പുറത്തുവന്നത്.

ട്രിപ്പിള്‍ ആഘാതം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു

- രാജ്യത്തെ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക്.

- വരുമാന വളര്‍ച്ച കുത്തനെ താഴുന്നു.

- പണപ്പെരുപ്പം ആധുനിക സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും

Full Story
  15-10-2025
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ റിഫോം യുകെയുടെ വന്‍ മുന്നേറ്റം; ടോറികള്‍ക്ക് ചരിത്രപരമായ തകര്‍ച്ചയെന്ന് മെഗാ സര്‍വേ

ബ്രിട്ടനില്‍ അടുത്ത ദിവസം തന്നെ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ ഭൂരിപക്ഷം നേടി അധികാരത്തിലേറും എന്ന സൂചനയുമായി പുതിയ മെഗാ സര്‍വേ. നിഗല്‍ ഫരാഗിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ 445 സീറ്റുകള്‍ വരെ നേടാനാണ് സാധ്യതയെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, ടോറികള്‍ക്ക് വെറും 7 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്.

ലേബര്‍ പാര്‍ട്ടിക്ക് വന്‍ തകര്‍ച്ച ലേബര്‍ പാര്‍ട്ടി 73 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വേ പ്രവചനം. ഫരാഗ് പ്രധാനമന്ത്രിയായേക്കാമെന്ന സാഹചര്യം വന്നാല്‍ വോട്ടര്‍മാര്‍ തങ്ങളുടെ നിലപാട് മാറ്റുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ലേബര്‍ വോട്ടര്‍മാരില്‍ 20% പേര്‍ റിഫോമിനെ തടയാന്‍

Full Story
[254][255][256][257][258]
 
-->




 
Close Window