|
|
|
|
|
| കത്തിയമര്‍ന്ന വിമാനത്തില്‍ ലണ്ടനിലെ മലയാൡനഴ്‌സ് രഞ്ജിതയും: മരണം സ്ഥിരീകരിച്ചു: തിരുവല്ല സ്വദേശിയാണ് രഞ്ജിത |
|
അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. തിരുവല്ലയില്‍ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനില്‍ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്ന് അപകടത്തില്‍പെട്ട വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ഇവര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതര്‍ |
|
Full Story
|
|
|
|
|
|
|
| സഞ്ചാരികളെ സ്വാഗതം ചെയ്ത് ലണ്ടന്‍ നഗരം |
ലണ്ടന്‍: യുണൈറ്റഡ് കിങ്ഡത്തിന്റെയും ഇംഗ്ലണ്ടിന്റെയും തലസ്ഥാനമാണ് ലണ്ടന്‍. ഇത് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒന്നാണ്. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്, കൂടാതെ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടന്‍. കൂടാതെ വാണിജ്യ, സാംസ്‌കാരിക, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലകളില്‍ ആഗോള തലത്തില്‍ വലിയ പ്രാധാന്യമുള്ള നഗരമാണ്. നഗരത്തിന്റെ പ്രസിദ്ധമായ സ്മാരകങ്ങള്‍, സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പുരോഗതി, നൈറ്റ് ലൈഫ്, ഭക്ഷണം, വാസ്തുവിദ്യ, എന്നിവയെല്ലാം ലണ്ടന്‍ ആകര്‍ഷകമാകുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. ചരിത്രവും സംസ്‌കാരവും ആധുനികതയും ഒരുമിച്ച് ചേരുന്ന ഈ മഹാനഗരം ഓരോ സഞ്ചാരിക്കും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയും യുകെയും നാവിക അഭ്യാസത്തിന് തയാറെടുക്കുന്നു |
ന്യൂഡല്‍ഹി: നാവിക സഹകരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ നാവികസേനയും യുകെയിലെ റോയല്‍ നേവിയുടെ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുമായി(സിഎസ്ജി) ചേര്‍ന്ന് വടക്കന്‍ അറബിക്കടലില്‍ നാവികാഭ്യാസം നടത്തി. ജൂണ്‍ ഒന്‍പത്, പത്ത് തീയതികളില്‍ നടത്തിയ അഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ടാബര്‍, അന്തര്‍വാഹിനി, പി8ഐ നിരീക്ഷണ വിമാനങ്ങള്‍, സിഎസ്ജിയുടെ എച്ച്എംഎസ് റിച്ച്മണ്ട്, എച്ച്എംഎസ് പ്രിന്‍സ് കപ്പലുകള്‍ എന്നിവ പങ്കെടുത്തതായി നാവികസേന അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഹമ്മദ് യൂനിസിന്റെ യുകെ സന്ദര്‍ശനം |
ലണ്ടന്‍: ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ചൊവ്വാഴ്ച തന്റെ നാല് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനം ആരംഭിച്ചു. ഹീത്രോ വിമാനത്താവളത്തിന് പുറത്തും മധ്യ ലണ്ടനിലെ ഒരു ഹോട്ടലിലും നൂറുകണക്കിന് പ്രതിഷേധക്കാര്‍ കരിങ്കൊടികളും ബാനറുകളും വഹിച്ചുകൊണ്ട് തടിച്ചുകൂടി. അവയില്‍ പലതും 'സ്വാതന്ത്ര്യ സമര സേനാനികളുടെ കൊലയാളിയാണ് യൂനുസ്' എന്ന് എഴുതിയിരുന്നു. 'യൂനുസ് ഗോ ബാക്ക്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ബംഗ്ലാദേശില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു. തടവിലാക്കപ്പെട്ട ഹിന്ദു പുരോഹിതന്‍ ചിന്‍മോയ് കൃഷ്ണ ദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നും യൂനുസിനെ വിചാരണ നേരിടുകയും ജയിലില്‍ അടയ്ക്കുകയും |
|
Full Story
|
|
|
|
|
|
|
| അനധികൃത ഏജന്‍സികളെ സൂക്ഷിക്കണമെന്ന് ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി |
ലണ്ടന്‍: പഠനാവശ്യാര്‍ഥം ബ്രിട്ടനിലേക്കു യാത്രചെയ്യുന്ന ചില വിദ്യാര്‍ഥികള്‍ അനധികൃത ഏജന്‍സികളുടെ വലയത്തില്‍ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം കുമാര്‍ ദൊരൈസ്വാമി അഭിപ്രായപ്പെട്ടു. കേരളത്തിലേക്കു നേരിട്ട് വിമാനസര്‍വീസ് ഇല്ലാത്തത് ഉള്‍പ്പെടെ ബ്രിട്ടനിലെ മലയാളി പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ വിവരിച്ച് ബ്രിട്ടന്‍ കെഎംസിസി ഭാരവാഹികള്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് നല്‍കിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഹാരിസ് ബീരാന്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു |
|
Full Story
|
|
|
|
|
|
|
| ബാലികയെ പീഡിപ്പിച്ച കേസില്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ കലാപം, മലയാളികളടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് |
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസം പിന്നിട്ടതോടെ തീവ്രതയേറുന്നു. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു മുന്നറിയിപ്പുകള്‍ ശക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം. പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചു വിടാനുള്ള സാധ്യത |
|
Full Story
|
|
|
|
|
|
|
| പ്രതീക്ഷിച്ച പോലെ നഴ്‌സുമാരെ കിട്ടിയില്ല: എന്‍എച്ച്എസിന്റെ സ്വദേശിവത്കരണം അമ്പേ പാളി: ചികിത്സ നടത്താന്‍ മലയാളി നഴ്‌സുമാര്‍ തന്നെ ശരണം |
|
ഇന്ത്യക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യുകെയില്‍ ജനിച്ചു വളര്‍ന്നവരെ നഴ്‌സിങ് ജോലിയിലേക്ക് ക്ഷണിക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ വെട്ടിലായി. പ്രതീക്ഷിച്ച പോലെ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നില്ല. ചികിത്സ നടത്തണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ വേണം. പരമാവധി സ്വദേശിവത്കരിക്കാനുള്ള എന്‍എച്ച്എസിന്റെ നീക്കത്തിന് വന്‍തിരിച്ചടി നേരിട്ടുവെന്നു വ്യക്തം.
2020 2023 കാലഘട്ടത്തില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കുറച്ച് മാത്രം കുറവുണ്ടായിരിക്കുന്നത് ലണ്ടനിലാണ്, 11.7 ശതമാനത്തിന്റെ കുറവ്. ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ്, 40 ശതമാനം. കോഴ്‌സിന് ചേര്‍ന്നവരില്‍ തന്നെ 21 |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ റോബോട്ടിന്റെ സഹായത്തോടെ വേഗത്തിലാക്കുന്നു: കാന്‍സര്‍, സന്ധി മാറ്റല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ |
|
ആശുപത്രികളില്‍ രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാന്‍ റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി നടപ്പാക്കാന്‍ യുകെ. ചികിത്സകള്‍ വേഗത്തിലാക്കാന്‍ ഈ നടപടിയുമായി മുന്നോട്ടു നീങ്ങുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്. 2035 ആകുന്നതോടെ പത്തില്‍ ഒന്‍പത് കീഹോള്‍സര്‍ജറികളും റോബോട്ടിനെ ഉള്‍പ്പെടുത്തിയാകും പൂര്‍ത്തിയാക്കുക. നിലവില്‍ അഞ്ചിലൊന്ന് കേസുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി.
കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന |
|
Full Story
|
|
|
|
| |