Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
Teens Corner
  Add your Comment comment
ഭക്ഷണം കഴിച്ചു, കുഴഞ്ഞു വീണു മരിച്ചു: ലഷ്‌കര്‍ ഭീകരരുടെ തലവന്‍ കൊല്ലപ്പെട്ടത് അജ്ഞാതര്‍ പിന്തുടരുന്നുവെന്ന് പറഞ്ഞ ശേഷം
Text By: UK Malayalam Pathram
ലഷ്‌കറെ ത്വയ്യിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാരി സഈദ് അബ്ദുള്‍ അസീസ് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇസ്ലാമാബാദിലെ ഖുബാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ ഇയാള്‍ പള്ളിയുടെ കവാടത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഭക്ഷണത്തിന് ശേഷം പള്ളിയുടെ കവാടത്തില്‍ എത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളുടെ മരണ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും എത്തിച്ചു നല്‍കുന്ന ലഷ്‌കറിന്റെ പ്രധാന വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്. 2005-ല്‍ അല്‍ ഖ്വയ്ദ, താലിബാന്‍ ബന്ധങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉപരോധമേര്‍പ്പെടുത്തിയ സംഘടനയാണ് ലഷ്‌കറെ തോയ്ബ.
 
Other News in this category

 
 




 
Close Window