Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
സിനിമ
  Add your Comment comment
ഡല്‍ഹിയിലെ കൊക്രോച്ച് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോജു ജോര്‍ജ്
Text By: UK Malayalam Pathram
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണ്. കാരണം ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയ്ക്ക് ചോര്‍ച്ച സംഭവിക്കുക എന്ന് പറഞ്ഞാല്‍ നാളെ വരാനിരിക്കുന്ന ഭീകരമായ അന്തരീക്ഷണം എന്നാണ് മനസ്സിലാക്കേണ്ടത്. പ്രതികരിച്ച കുട്ടികളെ ഉപദ്രവിക്കുക. ഒരു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ വരെ പുല്ലുപോലെ എടുത്തുകൊണ്ടു പോകുന്ന അവസ്ഥ, ഇതിനെതിരെയെല്ലാം ആദ്യമേ തന്നെ പ്രതികരിച്ച നമ്മുടെ രാജ്യത്തെ യുവതലമുറയ്ക്ക് കൈയ്യടി നല്‍കുകയാണെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കി.

ഒരിക്കലും യുവജനപ്രക്ഷോഭങ്ങള്‍ തളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു സമരം പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴും നമുക്കിടയില്‍ നല്ല കുറെ മനുഷ്യന്മാരുണ്ട് എന്നതില്‍ വലിയ സന്തോഷം തോന്നുകയാണ്. നമ്മള്‍ ഇതിനെയെല്ലാം ഒന്നിച്ച് തരണം ചെയ്യുമെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window