Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  27-09-2025
ലണ്ടനിലെ നഴ്സറികളില്‍ 21 കുട്ടികളെ ഉപദ്രവിച്ച അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവ്

ലണ്ടന്‍: ലണ്ടനിലെ രണ്ട് നഴ്സറികളില്‍ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്സറി ടീച്ചര്‍ റോക്സാന ലെക്കയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്സറിയിലായിരുന്നു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നടന്നത്.

കേസില്‍ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതുമാണ് പൊലീസ് കണ്ടെത്തിയത്. വിചാരണക്കിടെ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കളും ജൂറിയംഗങ്ങളും കണ്ണീരൊഴുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോടുള്ള കടുത്ത ക്രൂരതയാണ് റോക്സാന കാണിച്ചതെന്ന് കോടതി

Full Story
  27-09-2025
യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം വര്‍ധിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അടുത്തകാലത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളില്‍ സ്ഫോടനത്മകമായ വര്‍ധനയുണ്ടായതായി 'ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ്' നടത്തിയ പഠനം വ്യക്തമാക്കുന്നു.

52,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രകാരം, യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ചതിന് ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ നേരിട്ടത് ലൈംഗിക പീഡനങ്ങളാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി അധികം ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്നാണ്

Full Story
  27-09-2025
ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; പത്ത് ലക്ഷം ഒപ്പുകള്‍

ലണ്ടന്‍: പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാക്‌സിം സറ്റ്ക്ലിഫ് ആരംഭിച്ച ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ ഈ എണ്ണം കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 26 ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ ശക്തമായി എതിര്‍ത്തു. ബ്രിട്ടന്റെ നിലവിലെ

Full Story
  27-09-2025
അനധികൃത കുടിയേറ്റം തടയാന്‍ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ച് യുകെ സര്‍ക്കാര്‍

ലണ്ടന്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ച് യുകെ സര്‍ക്കാര്‍. ബ്രിട്ടീഷ് പൗരന്മാരുടെയും തൊഴിലാളികളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ഡിജിറ്റല്‍ രൂപത്തിലുമാകും ലഭ്യമാകുക. കയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി ലഭ്യമാകുന്ന ഐഡിയില്‍ പേര്, ജനനത്തീയതി, ഫോട്ടോ, ദേശീയത, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടും. ഡ്രൈവിംഗ് ലൈസന്‍സ്, ശിശു സംരക്ഷണം, നികുതി രേഖകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡി ഉപയോഗം

Full Story
  27-09-2025
ട്രംപ്-ഖാന്‍ വാക്ക് പോരാട്ടം വീണ്ടും; ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ആരോപണത്തിന് മേയര്‍ ഖാന്റെ ശക്തമായ മറുപടി

ലണ്ടന്‍: യുകെയുടെ തലസ്ഥാനമായ ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ശക്തമായി പ്രതികരിച്ചു. ട്രംപ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതിപരത്തുന്നയാളുമാണെന്ന് ഖാന്‍ വിമര്‍ശിച്ചു.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഖാനെ 'മോശം മേയര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ലണ്ടന്‍ ശരിഅത്ത് നിയമത്തിലേക്ക് നീങ്ങുകയാണെന്നും ആരോപിച്ചിരുന്നു.

'ഡൊണാള്‍ഡ് ട്രംപ് ഒരു വംശീയവാദിയും ലിംഗവിവേചകനും ഇസ്ലാം ഭീതിപരത്തുന്നയാളുമാണ്. ലണ്ടന്‍ ലോകത്തിലെ

Full Story
  26-09-2025
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.

എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും
Full Story
  26-09-2025
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം സ്വീകരിക്കാന്‍ യുകെയിലേക്കുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവ്

തിരുവനന്തപുരം: വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം സ്വീകരിക്കാന്‍ യുകെയിലേക്കുള്ള യാത്രയ്ക്ക് മേയര്‍ ആര്യ രാജേന്ദ്രന് നഗരസഭയുടെ ചെലവില്‍ രണ്ട് ലക്ഷത്തോളം രൂപ ചെലവായതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സംഘടന യുകെയില്‍ നല്‍കിയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയോടെ നടത്തിയ യാത്രയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

വിമാന ടിക്കറ്റിന് ?1.31 ലക്ഷം, വിസയ്ക്ക് ?15,000, ഭക്ഷണം, താമസം തുടങ്ങിയവയ്ക്കാണ് ബാക്കി തുക ചെലവായത്. കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാര്‍ ഹോട്ടലിലാണ് മേയര്‍ താമസിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കുള്ള ചെലവ് തനതു

Full Story
  26-09-2025
യുകെയിലെ മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു

കൊച്ചി: യുകെ വെയില്‍സിലെ എന്‍എച്ച്എസില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയിലേക്കുള്ള ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമായിരിക്കും.

അപേക്ഷകര്‍ ബിഎസ്സി നഴ്‌സിങ് അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയുള്ളവരായിരിക്കണം. കൂടാതെ ഐഇഎല്‍ടിഎസ്/ഒഇടി യുകെ സ്‌കോര്‍ കരുതുകയും മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.ടി (CBT) പൂര്‍ത്തിയാക്കിയവരായിരിക്കണം. നിലവില്‍ മാനസികാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

Full Story
[267][268][269][270][271]
 
-->




 
Close Window