Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  25-09-2025
ബ്രിട്ടന്‍ തുറന്നവാതിലുകള്‍: H-1B വിസ പ്രതിസന്ധിയെ സുവര്‍ണ്ണാവസരമാക്കി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് H-1B വിസ നയങ്ങളില്‍ വരുത്തിയ കുത്തനെ മാറ്റങ്ങള്‍ ആഗോള ടെക് ലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. വിദേശ വൈദഗ്ധ്യ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പ്രധാന വഴിയായിരുന്ന ഈ വിസയുടെ ഫീസ് 50 മടങ്ങ് വര്‍ധിപ്പിച്ച് 100,000 ഡോളറാക്കി ഉയര്‍ത്തിയതോടെ, അമേരിക്കന്‍ ടെക് കമ്പനികള്‍ ആശങ്കയിലായി. ഈ സാഹചര്യത്തില്‍, ലോകോത്തര പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബ്രിട്ടന്‍ കൈനീട്ടി മുന്നോട്ടുവന്നിരിക്കുകയാണ്.

ട്രംപിന്റെ വിസ നയവും അതിന്റെ പ്രത്യാഘാതങ്ങളും

വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ വലിയ സാമ്പത്തിക ഭാരം സൃഷ്ടിച്ച ഈ പുതിയ നയം, H-1B വിസയുടെ ഭാവിയെക്കുറിച്ച്

Full Story
  24-09-2025
പത്തനംതിട്ട സ്വദേശി മാഞ്ചസ്റ്ററില്‍ അന്തരിച്ചു: യാത്രയായത് മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശി ബിനു പാപ്പച്ചന്‍
മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മലയാളി അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി പൊന്മേലില്‍ തെക്കേതില്‍ കുടുംബാംഗം ബിനു പാപ്പച്ചന്‍ (52 ) ആണ് വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു .വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഫാര്‍മസിയ്ക്ക് പഠിക്കുകയാണ്. ഇളയ മകള്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്. മാഞ്ചസ്റ്ററില്‍ ഷോപ്പ് നടത്തുകയായിരുന്നു ബിനു.
Full Story
  24-09-2025
യുകെയിലെ ലെസ്റ്ററില്‍ മലയാളി നഴ്‌സ് അന്തരിച്ചു: യുകെയിലെത്തി 2 വര്‍ഷത്തിനുള്ളില്‍ വേര്‍പാട്
യുകെയിലെ ലെസ്റ്ററില്‍ മലയാളി നഴ്‌സ് അന്തരിച്ചു. സീനിയര്‍ കെയറര്‍ ജോലിക്ക് യുകെയില്‍ എത്തിയ ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമിലേക്ക് കെയറര്‍ വിസയില്‍ നാട്ടില്‍ നിന്ന് എത്തിയതായിരുന്നു ബ്ലെസി. ഭര്‍ത്താവ് - സാംസണ്‍ ജോണ്‍. മക്കള്‍ - അനന്യ (17), ജൊവാന (12). അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബ്ലെസി. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ് ബ്ലെസിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ബ്ലെസിയും കുടുംബവും യുകെയില്‍ എത്തിയത്.
മൃതദേഹം നാട്ടില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ഭര്‍ത്താവ് സാംസണിന്റെയും മക്കളുടെയും ആഗ്രഹം. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണന്‍, സെക്രട്ടറി സ്മൃതി
Full Story
  24-09-2025
അനീമിയ ബാധിച്ച് യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കുടുംബം

ലണ്ടന്‍: അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി, 2023 മാര്‍ച്ചില്‍ കെയറര്‍ വീസയില്‍ ലെസ്റ്ററിലേക്ക് എത്തിയതായിരുന്നു.

മെച്ചപ്പെട്ട ജീവിതം തേടി കുടുംബമായി യുകെയിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ ഏകദേശം അഞ്ച് മാസത്തെ സേവനത്തിനുശേഷം അനീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി, ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍

Full Story
  24-09-2025
17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട; എക്സിറ്ററിലെ രവിയേട്ടന്‍ നാട്ടിലേക്ക് മടങ്ങുന്നു

എക്സിറ്റര്‍ (യുകെ): എക്സിറ്ററിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ രവി (രവിയേട്ടന്‍) 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ സൗഹൃദ വലയത്തിന്റെ ഹൃദയഭാഗമായിരുന്ന രവി, വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിയ വ്യക്തിത്വം ആയിരുന്നു.

പാലക്കാടന്‍ സൗഹൃദത്തിന്റെ ഉത്തമ മാതൃകയായി, ആരോടും പരിഭവമില്ലാതെ പുഞ്ചിരിയോടെ പെരുമാറിയിരുന്ന രവിയുടെ മടക്കയാത്ര എക്സിറ്ററിലെ മലയാളികള്‍ക്ക് വലിയൊരു നഷ്ടമായി. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലേക്ക് പലപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, പദവികളേക്കാള്‍

Full Story
  24-09-2025
പലസ്തീന്‍ പതാക ലണ്ടന്‍ എംബസിക്ക് മുന്നില്‍ ഉയര്‍ന്നു; യുകെയുടെ അംഗീകാരം ചരിത്രചുവടുവയ്പ്

ലണ്ടന്‍: യുകെ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ, ലണ്ടനിലെ പലസ്തീന്‍ എംബസിക്ക് മുന്നില്‍ പതാക ഉയര്‍ത്തി. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതിനിധാനപരമായ ചുവടുവയ്പ്.

ചടങ്ങിന് മുമ്പ് പലസ്തീന്‍ അംബാസഡര്‍ ഹുസ്സാം സോംലോട്ട് പ്രസംഗിച്ചു. ''പതാകയിലെ കറുപ്പ് നമ്മുടെ ദുഃഖത്തെയും, വെളുപ്പ് പ്രതീക്ഷയെയും, പച്ച മണ്ണിനെയും, ചുവപ്പ് ജനങ്ങളുടെ ത്യാഗങ്ങളെയും പ്രതിനിധീകരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

അംഗീകാരം ചരിത്രപരമായ തിരുത്തല്‍

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ചരിത്രപരമായ

Full Story
  24-09-2025
ഐ.എല്‍.ആര്‍ റദ്ദാക്കും; റിഫോം യുകെയുടെ പ്രഖ്യാപനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഭീഷണിയായി

ലണ്ടന്‍: ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനും പൗരത്വത്തിനും വഴിയൊരുക്കുന്ന അനിശ്ചിതകാല താമസാനുമതി (ILR) റദ്ദാക്കുമെന്ന് റിഫോം യുകെ പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ILR സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് വ്യക്തമാക്കി.

പഠനത്തിനും ജോലിക്കുമായി ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. ILR ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസവും പിന്നീട് പൗരത്വവും നേടാന്‍ കഴിയുമായിരുന്നു. ഇനി മുതല്‍ ഓരോ അഞ്ചുവര്‍ഷവും പുതുക്കാവുന്ന വര്‍ക്ക്

Full Story
  24-09-2025
പോസ്റ്റ് കോഡ് ലോട്ടറിയില്‍ ഭാഗ്യം തേടി മലയാളി യുവതിക്ക് 3.98 കോടി രൂപ

കാര്‍ഡിഫ്: ലണ്ടനില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി യുവതിക്ക് അപൂര്‍വ ഭാഗ്യം. പോസ്റ്റ്കോഡ് ലോട്ടറിയില്‍ പങ്കെടുത്തതിന്റെ ഭാഗമായി 3.98 കോടി രൂപ (398,492 പൗണ്ട്) സമ്മാനമായി ലഭിച്ചു. എസ് ആന്‍ഡ് പി ഗ്ലോബല്‍ കൊമ്മോഡിറ്റി ഇന്‍സൈറ്റ് സ്ഥാപനത്തിലെ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടറായ അമൃത ദിലീപ് ചിങ്ങോരത്ത് (27) ആണ് ഈ ഭാഗ്യവതിയായി മാറിയത്.

മൂന്ന് മാസം മുന്‍പ് ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ അമൃത, പുതിയ വിലാസത്തില്‍ പോസ്റ്റ്കോഡ് ലോട്ടറിയില്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ വമ്പന്‍ സമ്മാനം നേടിയത്. CF10 4EF എന്ന പോസ്റ്റ്‌കോഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയല്‍വാസിയോടൊപ്പം

Full Story
[269][270][271][272][273]
 
-->




 
Close Window