Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
സിനിമ
  01-09-2023
കരിയര്‍ വേറെ, വ്യക്തിജീവിതം വേറെ: ബോയ് ഫ്രണ്ടിനെ കുറിച്ച് അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം; ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നു - തമന്ന
'എനിക്ക് സന്തോഷം തരുന്നത് സിനിമാ സെറ്റുകളാണ്. പല തരത്തിലുള്ള വര്‍ക്കുകള്‍ വരുന്നത് ആസ്വദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നു കരുതുന്നു - നടി തമന്ന മനസ്സു തുറന്നു. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്നും മുന്നോട്ടു പോകുമ്പോള്‍ അത് നടക്കുകയും ചെയ്യുമെന്നും താരം പറഞ്ഞു. കരിയര്‍ നന്നായി പോകുന്ന നാളുകളാണ് ഇപ്പോഴെന്നും കരിയറില്‍ തന്നെയാണ് ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും തമന്ന തുറന്ന് പറഞ്ഞു.
എന്നാല്‍ ഇതിനിടെ തന്റെ ബോയ്ഫ്രണ്ടും സഹതാരവുമായ വിജയ് വര്‍മയെയും തന്നെയും പറ്റിയാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന് തമന്ന പറഞ്ഞു. കരിയറും വ്യക്തിജീവിതവുമായി കൃത്യമായ വേര്‍തിരിവ് സൂക്ഷിക്കുന്ന ആളാണ് താനെന്നും മനസ്സിലെ കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യാറുണ്ടെന്നും താരം
Full Story
  24-08-2023
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ അല്ലു അര്‍ജുന്‍: മികച്ചനടിക്കുള്ള അവാര്‍ഡ് രണ്ടു പേര്‍ക്ക് - ആലിയ ഭട്ട്, കൃതി സനോന്‍
69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. ( National Film Awards 2023 full list )

28 ഭാഷകളില്‍ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചര്‍ ഫിലിമില്‍ 31 വിഭാഗങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

പ്രധാന പുരസ്‌കാരങ്ങള്‍ :

മികച്ച സംഗീത സംവിധായകന്‍- ദേവി ശ്രീ പ്രസാദ് - പുഷ്പ
മികച്ച പശ്ചാത്തല സംഗീതം - എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി - ചവിട്ട്
മികച്ച തിരക്കഥ - നായാട്ട് - ഷാഹി കബിര്‍
മികച്ച ഗായിക - ശ്രേയ ഘോഷാല്‍
മികച്ച സഹനടി - പല്ലവി
Full Story
  22-08-2023
അട്ടപ്പാടിയുടെ നാട്ടുപാട്ടിലൂടെ ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ കിയ സോണറ്റ് കാര്‍ സ്വന്തമാക്കി
അട്ടപ്പാടിയുടെ സ്വരം ലോകത്തെ കേള്‍പ്പിച്ച ഗായികയാണ് നഞ്ചിയമ്മയുടെ യാത്രയ്ക്ക് വേഗത കൂടും. അട്ടപ്പാടിക്കും. പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത റീല്‍സില്‍ നഞ്ചിയമ്മ ഏവരെയും അറിയിച്ചു. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാര്‍.

ഒരു കോംപാക്ട് SUV എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 - 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേര്‍ഷനുകളും ഇതിനുണ്ട്

'അയ്യപ്പനും കോശിയും' ചിത്രത്തിലെ 'കലക്കാത്ത' എന്ന ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയില്‍ എഴുതിയ ഗാനത്തിന് ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കി. ഇത് യൂട്യൂബില്‍ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യണ്‍ വ്യൂസ് നേടുകയുണ്ടായി.
Full Story
  22-08-2023
ഉണ്ണിമുകുന്ദന്‍ നായകനായി പുതിയ സിനിമ: ചിത്രത്തിന്റെ പേര് 'ജയ് ഗണേഷ്'; സംവിധാനം രഞ്ജിത്ത് ശങ്കര്‍
തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്.

ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെയാണ് ഉണ്ണി മുകുന്ദന്‍ ഗണപതിയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിത്ത് ശങ്കറും ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പങ്കുവെച്ചു.

'ജയ് ഗണേഷ് ഒരുക്കിയ ശേഷം ഞാനൊരു നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിന് ശേഷം കഴിഞ്ഞ 7 മാസമായി ഉണ്ണിമുകുന്ദന്‍ പുതിയ സിനിമയിലൊന്നും അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിരുന്നില്ല. തനിക്കിണങ്ങുന്നൊരു ശരിയായ തിരക്കഥക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഉണ്ണി. ജയ്
Full Story
  17-08-2023
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഭ്രമയുഗ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
സംവിധാനം രാഹുല്‍ സദാശിവന്‍. സിനിമയുടെ തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഈ വിഭാഗത്തിലുള്ള ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.- സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ; ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കായുള്ള ഒരു പ്രത്യേക പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയിലായിരിക്കും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രവര്‍ത്തിക്കുക. കമ്പനിയുടെ ആദ്യ സംരംഭമാണ് ഭ്രമയുഗം.

കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ്'ഭ്രമയുഗം' ചിത്രീകരിക്കുന്നത്. ചിത്രത്തില്‍
Full Story
  16-08-2023
കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് പൂര്‍ണമായും ഇന്ത്യന്‍ പൗരനായതിന്റെ തെളിവ് പങ്കുവച്ച് അക്ഷയ് കുമാര്‍
കനേഡിയന്‍ പൗരത്വമുള്ളതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് അക്ഷയ് കുമാര്‍. ഒടുവില്‍ ഇന്ത്യന്‍ പൗരനായി അംഗീകാരിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.കനേഡിയന്‍ പാസ്‌പോര്‍ട് കൈവശം ഉണ്ടെങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്നും അക്ഷയ് മുമ്പ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ പൗരനായത് തെളിയിക്കുന്ന രേഖകളുടെ ചിത്രം താരം പങ്കുവെച്ചു. 'മനസ്സ് കൊണ്ടും പൗരത്വം കൊണ്ടും ഇന്ത്യക്കാരനായി' എന്നാണ് ചിത്രത്തിന് അക്ഷയ് നല്‍കിയ അടിക്കുറുപ്പ്. ഒപ്പം സ്വാതന്ത്ര്യദിനാശംസകളും പങ്കുവെച്ചിട്ടുണ്ട്.

2019 ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും കോവിഡ് കാരണം നടപടിക്രമങ്ങള്‍ നീണ്ടുപോയതാണെന്നും അക്ഷയ് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
Full Story
  11-08-2023
കേരളത്തിലും തരംഗമായി ജയിലര്‍: രജനീകാന്തിനൊപ്പം മോഹന്‍ലാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററുകളില്‍ പൂരത്തിന്റെ ആരവം
ഇന്നലെ റിലീസായ 'ജയിലര്‍' ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയാണ്.

രാജ്യത്താകെ ആദ്യദിനം സിനിമ സ്വന്തമാക്കിയത് 52 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം 5 കോടി രൂപ കളക്ഷനായി നേടിയെന്നാണ് Sacnilk.com റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം
Full Story
  11-08-2023
മുന്‍ എംപിയും ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം ജയില്‍ശിക്ഷ
മുന്‍ എംപിയും ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോര്‍ കോടതി. 5000 രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി.
ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെയായി 280ലധികം സിനിമകളില്‍ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണയം സിനിമയിലും ദേവദൂതനിലും ജയപ്രദ അഭിനയിച്ചു.

1996 മുതല്‍ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതല്‍ 2014 വരെ ലോക്‌സഭാംഗവുമായി. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ എന്‍ ടി രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന ജയപ്രദ
Full Story
[14][15][16][17][18]
 
-->




 
Close Window