Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
സിനിമ
  26-05-2023
ഷാജി കൈലാസിന്റെ മകന്‍ സംവിധാന രംഗത്തേക്ക്: ആദ്യ ചിത്രത്തില്‍ നായകന്‍ സിജു വില്‍സണ്‍
സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്‍. അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. യുവനിരയിലെ ശ്രദ്ധേയനായ നടന്‍ സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സര്‍വ്വീസില്‍ പുതുതായി
Full Story
  26-05-2023
മയക്കുമരുന്ന് ലോകത്ത് കൊണ്ടു വന്നത് സിനിമാക്കാരല്ല: മക്കളുടെ കയ്യില്‍ എങ്ങനെ എത്തിയെന്ന് മാതാപിതാക്കള്‍ ചോദിക്കണം: ഷൈന്‍ ടോം ചാക്കോ
'ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തില്‍ ആദ്യം മുതലെയുള്ള സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയില്‍ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന് മാതാപിതാക്കള്‍ ചോദിക്കണം''- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്.

ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത്
Full Story
  25-05-2023
സമ്മോഹനമായിരിക്കട്ടെ ലാലിന്റെ ജീവിതാരോഹണങ്ങള്‍: ഫോട്ടോയും കുറിപ്പുമായി ലോക്‌സഭാ എംപി അബ്ദുസമദ് സമദാനി
മോഹന്‍ലാലിനെ കുറിച്ച് ലോക്‌സഭാ എംപി ഡോ. എം പി അബ്ദുസമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്‌നേഹനിധിയായ കലാകാരന്‍, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താല്‍ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച മോഹന്‍ലാലിന്റെ ഒരു ജന്മദിനം കൂടി കടന്നുപോയി.മോഹന്‍ലാല്‍ എന്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണെന്നും ഡോ. എം പി അബ്ദുസമദ് സമദാനി ഫേസ്ബുക്കില്‍ കുറിച്ചു.

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരള്‍ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യന്‍. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതല്‍ അഗാധമാക്കുന്ന സ്‌നേഹമാണ് ഞാന്‍ കണ്ട ലാല്‍ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന്
Full Story
  25-05-2023
നടന്‍ ആഷിഷ് വിദ്യാര്‍ഥിക്ക് അറുപതാം വയസ്സില്‍ പുതിയ ജീവിതസഖി
നടന്‍ ആശിഷ് വിദ്യാര്‍ത്ഥി 60-ാം വയസില്‍ വീണ്ടും വിവാഹിതനായി. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാര്‍ഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണിവര്‍.

ഇരുവരുടെയും കുടുംബാം?ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേര്‍ന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ്
Full Story
  24-05-2023
കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടി: കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള അവാര്‍ഡിനും അര്‍ഹനായി.മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടും.

മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണി സ്വന്തമാക്കി.ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെഎസ്എഫ്ഡിസി നിര്‍മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച
Full Story
  24-05-2023
ദൃശ്യം സിനിമ കൊറിയന്‍ ഭാഷയില്‍ ഇറങ്ങുന്നു: ലോകം മുഴുവന്‍ ശ്രദ്ധ നേടിയ കഥയാണ് അത്
കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം കൊറിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജു കുട്ടിയുടെ വേഷത്തില്‍ എത്തുക. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. റീമേക്ക് വിവരം സംവിധായകന്‍ ജീത്തു ജോസഫും
Full Story
  18-05-2023
എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന: അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ
എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.അവർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ, പരിഗണനകൾ പരിഗണനകൾ അർഹമായിടത്ത് നൽകുന്നതിലൂടെ നാം സ്വയം ബഹുമാനിതരാകുന്നു എന്നൊക്കെയാണ് കമന്റുകൾ. മുൻപ് സായുധ സേനാംഗങ്ങൾക്ക് അടിസ്ഥാന നിരക്കുകളില്ലാതെ 50,000 സീറ്റുകൾ എയർഏഷ്യ വാഗ്ദാനം ചെയ്തിരുന്നു.
Full Story
  17-05-2023
തമിഴ്‌നാട്ടില്‍ വിവാദമായി ഫര്‍ഹാന: പലിയടത്തും പ്രതിഷേധം: നടിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത 'ഫര്‍ഹാന' എന്ന തമിഴ് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.

'മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക
Full Story
[16][17][18][19][20]
 
-->




 
Close Window