Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
സിനിമ
  26-01-2026
മമ്മൂട്ടിയുടെ പേട്രിയറ്റ്: മോഹന്‍ലാലിന്റെ L367: രണ്ടു വമ്പന്‍ പടങ്ങള്‍ ഒരുങ്ങുന്നു
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ''മേപ്പടിയാന്‍'' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് വിഷ്ണു മോഹന്‍.
അതേസമയം,
മലയാളത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന ചിത്രം 'പേട്രിയറ്റ്' ന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍
Full Story
  25-01-2026
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടന്‍ മമ്മൂട്ടിയെയും പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് പി. നാരായണന്‍ എന്നിവര്‍ക്ക് പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അഞ്ച് പേര്‍ക്ക് ലഭിച്ചതില്‍ മൂന്ന് പേരും മലയാളികളാണ്. ചലച്ചിത്ര താരം ധര്‍മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോന്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ എന്നിവര്‍ക്ക് പത്മശ്രീ
Full Story
  23-01-2026
'പ്രകമ്പന'ത്തിലെ ഹനാന്‍ ഷാ പാടിയ ''വയോജന സോമ്പി'' എന്ന ഗാനം റിലീസ് ചെയ്തു.
ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ 'പ്രകമ്പന'ത്തിലെ ഹനാന്‍ ഷാ പാടിയ ''വയോജന സോമ്പി'' എന്ന ഗാനം റിലീസ് ചെയ്തു.
Watch Video: -


സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിബിന്‍ അശോകാണ്. ജനുവരി 30ന് തിയേറ്ററുകളില്‍ എത്തുന്ന പ്രകമ്പനം യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് . നേരത്തെ പുറത്തിറങ്ങിയ ടീസര്‍ നല്‍കിയ സൂചന പോലെ തന്നെ, ഹാസ്യവും ഹൊററും ചേര്‍ന്ന വ്യത്യസ്തമായ അനുഭവമായിരിക്കും 'പ്രകമ്പനം' പ്രേക്ഷകര്‍ക്ക് നല്‍കുക.

നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍
Full Story
  22-01-2026
32 വര്‍ഷത്തിനു ശേഷം മമ്മൂട്ടി - അടൂര്‍ കോംബോ ചിത്രം വരുന്നു
32 വര്‍ഷത്തിനുശേഷം മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും പൂജയും വെള്ളിയാഴ്ച നടക്കും.
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടര്‍ന്ന് വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറായും വിധേയനില്‍ വില്ലനായ ഭാസ്‌കര പട്ടേലര്‍ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ്
Full Story
  21-01-2026
മോഹന്‍ലാലിന്റെ മകളാണിത്; വിസ്മയയുടെ ആദ്യ സിനിമയുടെ പോസ്റ്റര്‍ പുറത്തു വന്നു
വിസ്മയാ മോഹന്‍ലാല്‍, ആശിഷ് ജോ ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്‌ഡേഷന്‍ നടത്തിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളില്‍ നടന്നു വരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹന്‍ലാലിന്റെ മാതാവിന്റെ മരണം. അതേത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.
ഒരു ക്ലീന്‍ ഫാമിലി ത്രില്ലര്‍ സിനിമയെന്നു മാത്രമാണ്
Full Story
  21-01-2026
നടി ഉര്‍വശിയുടെ സഹോദരന്‍ കമല്‍ റോയ് അന്തരിച്ചു
ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. കല്പന-ഉര്‍വശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടന്‍ നന്ദുവിന്റേയും സഹോദരനാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമല്‍ റോയി അഭിനയിച്ച രംഗമുള്ള ഇന്നുമെന്റെ കണ്ണുനീരില്‍... എന്ന ഗാനം പ്രശസ്തമാണ്. കെ.ജെ. യേശുദാസ് ആണ് ഈ ഗാനത്തിന് പിന്നിലെ ശബ്ദം. മോഹന്‍ലാലും, ഉര്‍വശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. മറ്റൊരു യുവജനോത്സവ സമയത്തു തന്നെ നടന്റെ വിയോഗവര്‍ത്ത വന്നു എന്നത് തീര്‍ത്തും യാദൃശ്ചികം.
ചെറുപ്രായത്തില്‍ തന്നെ ഉര്‍വശിയും സഹോദരങ്ങളും ബാലതാരങ്ങളായിട്ടുണ്ട്. അനുജന്‍ കമല്‍ റോയ് സായൂജ്യം എന്ന സിനിമയില്‍ ജയന്‍, സോമന്‍, ജയഭാരതി എന്നിവര്‍ക്കൊപ്പം
Full Story
  21-01-2026
മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് വരുന്ന സിനിമയാണ് പേട്രിയറ്റ്: റിലീസിന്റെ സൂചനകള്‍ കിട്ടി
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ത്രില്ലര്‍ ചിത്രം 'പേട്രിയറ്റ്' ഈ വര്‍ഷം ഏപ്രില്‍ 23 ന് റിലീസ് ചെയ്യാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വര്‍ഷം ഏപ്രില്‍ 23 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സിനിമാ വൃത്തങ്ങളില്‍ നിന്നും ന്യൂസ് 18ന് ലഭ്യമായ വിവരം.
ഈ വര്‍ഷം ജനുവരി 4ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പോസ്റ്റിനൊപ്പം സെറ്റിലുള്ള എല്ലാ താരങ്ങളുടെയും BTS വീഡിയോയും അവര്‍ പങ്കിട്ടു.
പ്രഖ്യാപനം മുതല്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയ ചിത്രത്തില്‍ നടന്മാരായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി എന്നിവരും അഭിനയിക്കുന്നു.
കഴിഞ്ഞ
Full Story
  20-01-2026
പിണക്കം മാറിയെന്നു തെളിയിക്കാന്‍ ഒരുമിച്ചുള്ള ഫോട്ടോ പോരേ? നയന്‍സും തൃഷയും ട്രാവല്‍ ഫോട്ടോ വൈറല്‍
നയന്‍താരയും തൃഷ കൃഷ്ണനും ഒരുമിച്ച് വിനോദയാത്ര ആസ്വദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ രണ്ട് നായികമാരും ഒരുമിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് കണ്ട ആരാധകര്‍ക്കും അത്ഭുതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് നടിമാരും വര്‍ഷങ്ങളായി പരസ്പരം സംസാരിച്ചിരുന്നില്ല എന്നാണ്. എന്നാല്‍ അവര്‍ക്കിടയില്‍ അത്തരമൊരു പ്രശ്നമില്ലെന്ന് തൃഷ ഒരിക്കല്‍ വ്യക്തമാക്കി. ഇപ്പോള്‍, അവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ കണ്ടതും ആരാധകര്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തുകൊണ്ട് അതൊരു 'അപ്രതീക്ഷിത' ട്രീറ്റ് എന്ന് വിളിച്ചു.
തിങ്കളാഴ്ച, നയന്‍താരയും തൃഷ കൃഷ്ണനും ഇന്‍സ്റ്റഗ്രാമില്‍ ഒരു
Full Story
[15][16][17][18][19]
 
-->




 
Close Window