Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
സിനിമ
  02-03-2023
നടി സുസ്മിതാ സെന്‍ ആശുപത്രിയില്‍: നെഞ്ചു വേദനയെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റ് ചെയ്തു
ബോളിവുഡ് നടി സുസ്മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്മിത അറിയിച്ചു. 47കാരിയായ താരം 84 ല്‍ മിസ് യൂണിവേഴ്‌സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്.


''നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കില്‍ എല്ലാ അവസ്ഥയിലും അത് നിങ്ങള്‍ക്കൊപ്പം നില്‍ക്കും ഷോണ', ബുദ്ധിമാനായ എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.''- അച്ഛനൊപ്പമുള്ള
Full Story
  27-02-2023
നടന്‍ കോട്ടയം നസീര്‍ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍: ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു: ആരോഗ്യ നില തൃപ്തികരം
നടന്‍ കോട്ടയം നസീറിനെ ശരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചു വേദനയെതുടര്‍ന്നാണ് നസീറിനെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Full Story
  27-02-2023
ഗാനമേള കഴിഞ്ഞ് വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപെടുന്ന വീഡിയോ വൈറല്‍: വാസ്തവം അതല്ലെന്ന് വിശദീകരണം
കേരളത്തില്‍ ഇത് ഉത്സവങ്ങളുടെ കാലമാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കം എത്തുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ എത്തുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോള്‍ സെലിബ്രിറ്റികള്‍ക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ആലപ്പുഴ ചേര്‍ത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ?ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ?ഗാനമേളക്ക് ശേഷം തന്റെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത്
Full Story
  26-02-2023
മമ്മൂട്ടി ഗംഭീരമായി അഭിനയിച്ച സിനിമയുടെ കഥ കോപ്പിയടിച്ചതാണെന്ന് തമിഴ് സംവിധായിക: ഐസ്‌ക്രീംകാരനെ പാല്‍ക്കാരനാക്കിയെന്ന് ആരോപണം
മമ്മൂട്ടി തകര്‍ത്താടിയ ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക. സില്ലു കരുപ്പട്ടി, എലേ, പൂവരസം പീപ്പി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹലീത ഷമീമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹലിത സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ എലേയ് എന്ന സിനിമയിലെ നിരവധി അംശങ്ങള്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് അടര്‍ത്തിയെടുത്തിരിക്കുന്നതായി ഹലിത ആരോപിക്കുന്നു. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗല്‍ ജില്ലയില്‍ പളനിക്കടുത്ത മഞ്ഞനായ്ക്കന്‍പട്ടിയിലാണ്.

എലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി
Full Story
  25-02-2023
സിനിമ റിലീസാകാന്‍ ദിവസങ്ങള്‍ ബാക്കി: 31 വയസ്സുകാരന്‍ സംവിധായകന്‍ മനു ജയിംസ് അന്തരിച്ചു
യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിസിരിക്കെയാണ് മനുവിന്റെ അന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.

അഹാന കൃഷ്ണ, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയ വന്‍ താരനിര ചിത്രമായ നാന്‍സി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. മനുവിന്റെ കന്നി ചിത്രമായ നാന്‍സി റാണി പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം.

2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി ചലച്ചിത്രമേഖലയിലെത്തിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Full Story
  23-02-2023
വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്: ഫഹദ് അഹമ്മദുമായി വിവാഹശേഷം സ്വര ഭാസ്‌കറിന്റെ പ്രതികരണം
പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നല്‍കുന്നതെന്ന് സ്വര ഭാസ്‌കര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. പതിവ് ബോളിവുഡ് വിവാഹങ്ങള്‍ പോലെ കോടികള്‍ വില വരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വേണ്ടെന്നു വെക്കാനും സ്വര ഭാസ്‌കര്‍ ധൈര്യം കാണിച്ചു. സ്വരയുടേയും ഫഹദ് അഹമ്മദിന്റെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായ കാര്യം സ്വര തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സമാജ് വാദി പാര്‍ട്ടിയുടെ യുവ നേതാവായ ഫഹദ് അഹമ്മദുമായുള്ള സ്വര ഭാസ്‌കറിന്റെ വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. സമാജ് വാദി യുവജന്‍ സഭാ സംസ്ഥാന പ്രസിഡന്റാണ് ഫഹദ്
Full Story
  23-02-2023
മൂന്നു വര്‍ഷത്തെ ദാമ്പത്യ ജീവിതം പിരിഞ്ഞു: ഞങ്ങള്‍ രണ്ടാളും ഇപ്പോള്‍ ഹാപ്പിയാണ്: ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ച് ഗൗതമി
ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ കാമുകിയായ നഴ്‌സായിട്ടാണ് ഗൗതമി മലയാളത്തില്‍ എത്തിയത്. ഒരുപക്ഷെ ?ഗൗതമിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷവും ഒരുപക്ഷേ ഇതായിരിക്കും. സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവരും കുറച്ച് നാള്‍ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങള്‍ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ? ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ?ഗൗതമി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടില്‍
Full Story
  21-02-2023
ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം: നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍
ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നന്ദി അറിയിച്ചത്. ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാര്‍ഡാണ് ഇത്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്ക് നന്ദി അറിയിക്കുന്നു.


കൂടാതെ ചുപ്പ് സിനിമയുടെ സംവിധായകന്‍ ബാല്‍ക്കി സാറിനോടും ഒപ്പം അഭിനയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. ചുപ്പില്‍ എനിക്ക് മികച്ച അനുഭവം നല്‍കിയ ബാല്‍കി സാറിനും എന്റെ കൂട്ടുകാര്‍ക്കും കൂടെ നിന്ന് പിന്തുണച്ചവര്‍ക്കും ഹോപ്പ് പ്രൊഡക്ഷന്‍സിലെ എല്ലാവര്‍ക്കും നന്ദി. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും
Full Story
[23][24][25][26][27]
 
-->




 
Close Window