Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
സിനിമ
  19-06-2025
ബിറ്റ് കോയിന്‍ കഥയുമായി 'ദി ഡാര്‍ക്ക് വെബ്ബ്': ചിത്രീകരണം പൂര്‍ത്തിയായി

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് വെബ്ബ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, വാഗമണ്‍, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ട്രൂപാലറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളില്‍ നിലനിന്നുപോരുന്ന ബിറ്റ് കോയിന്‍ എന്ന സമ്പ്രദായത്തിന്റെ ചുവടുകള്‍ക്കൊപ്പമാണ് കഥാ സഞ്ചാരം. നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിന്‍ നേടുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ഇത്തരത്തില്‍

Full Story
  17-06-2025
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു
കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമാണ് പി മാധവന്‍.

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്ട്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന്‍ ദിലീപ്.
Full Story
  17-06-2025
മലയാള സിനിമയില്‍ നിന്ന് നിരവധി തവണ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരന്‍
ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

''മലയാളത്തില്‍ നിന്ന് എനിക്ക് ഒരുപാട് അവസര നിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് വരെ പലരും പറഞ്ഞു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് എല്ലാവരും ട്രോളിക്കോളൂ പക്ഷെ കൊല്ലരുത്'' അനുപമ പരമേശ്വരന്‍ പറയുന്നു.
Full Story
  16-06-2025
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'തേരി മേരി'': ട്രെയിലര്‍ ഇറങ്ങി
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ''തേരി മേരി'' ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടി ഉര്‍വശി നിര്‍വഹിച്ചു. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വേളയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ''തേരി മേരി''.അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'കിംഗ്ഫിഷ്' എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Watch Video: -


ആര്യ ,ഇന്ദ്രന്‍സ് , മുരളി ഗോപി , ദേവ് മോഹന്‍ , അപ്പാനി ശരത് , വിജയരാഘവന്‍ , നിഖില വിമല്‍ , ശാന്തി , റെജീന കാസാന്‍ഡ്ര , സാഗര്‍ സൂര്യ , പുഷ്പ സിനിമയിലെ സുനില്‍ , അജയ് , കന്നഡ താരം അച്യുത് കുമാര്‍ എന്നിവര്‍ക്ക് പുറമെ നിരവധി മലയാളം തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ്
Full Story
  10-06-2025
നാദിര്‍ഷയുടെ സിനിമയില്‍ വീണ്ടും വിഷ്ണു ഉണ്ണികൃഷ്ണന്‍: ചിത്രം - 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും ,സ്വിച്ച് ഓണ്‍ കര്‍മ്മം സിനിമയുടെ നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കലും നിര്‍വഹിച്ചു.
അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രമോദ് വെളിയനാട്, ബോബി കുര്യന്‍, ശാന്തിവിള ദിനേശ്, അരുണ്‍ പുനലൂര്‍, മീനാക്ഷി ദിനേശ്, മനീഷ കെഎസ്, പൂജ മോഹന്‍രാജ്, ആല്‍ബിന്‍, ഷമീര്‍ ഖാന്‍, ത്രേസ്യാമ്മ, സുഫിയാന്‍, ആലിസ് പോള്‍ തുടങ്ങിയവര്‍ ഇന്ന് നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷന്‍സ് എന്ന
Full Story
[23][24][25][26][27]
 
-->




 
Close Window