Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
സിനിമ
  Add your Comment comment
ടിവിയിലും പൊതു ഇടങ്ങളിലും മികച്ച പരസ്യങ്ങള്‍ ഒരുക്കി വിജയിപ്പിച്ച പിയൂഷ് പാണ്ഡെ അന്തരിച്ചു
Text By: UK Malayalam Pathram
പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, കാഡ്ബറി (കുച്ച് ഖാസ് ഹേ), ഏഷ്യന്‍ പെയിന്റ്സ് (ഹര്‍ ഖുഷി മേ രംഗ് ലായേ) എന്നിവയുടേത് ഉള്‍പ്പെടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അനുശോചിച്ചു.
രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയാണ്. സഹോദരന്‍ പ്രസൂണിനൊപ്പം റേഡിയോ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു പരസ്യമേഖലയിലേക്ക് ചുവടുവച്ചത്. പിന്നീടിങ്ങോട്ട് 'ഒഗില്‍വി' എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി. ഇന്ത്യക്കാരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന നിരവധി പരസ്യങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.
27-ാം വയസില്‍ 1982ലാണ് അദ്ദേഹം ഒഗില്‍വിയില്‍ ജോലി ആരംഭിക്കുന്നത്. പിയൂഷ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയെന്ന ഖ്യാതി ഒഗില്‍വി സ്വന്തമാക്കി. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും പിയൂഷ് പാണ്ഡെ പരസ്യങ്ങള്‍ ചെയ്തു.
 
Other News in this category

 
 




 
Close Window