Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
സിനിമ
  21-02-2023
കാന്താരയുടെ രണ്ടാം ഭാഗത്തില്‍ രജനീകാന്ത് ഉണ്ടാകുമെന്ന് വാര്‍ത്തകള്‍
കാന്താരയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് ഋഷഭ് ഷെട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ രജിനികാന്തും ഭാഗമായേക്കുമോ എന്ന് നടനോട് ചോദിച്ചിരുന്നു. പുഞ്ചിരിയായിരുന്നു മറുപടി. റിഷഭ് ഷെട്ടിയുടെ പ്രതികരണം ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നിരിക്കുകയാണ് സംവിധായകന്‍.

കാന്താര 2ല്‍ നടന്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് ഷെട്ടി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ കാന്താരയുടെ വിജയത്തെക്കുറിച്ച് നടന്‍ സംസാരിച്ചിരുന്നു.

സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പ്രാഥമിക ജോലികള്‍ നടന്നു വരികയാണെന്നും നിരവധി
Full Story
  15-02-2023
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു
ഇന്‍സ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.

കുഞ്ഞിനും ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രവും ബേസില്‍ പങ്കുവെച്ചിട്ടുണ്ട്. അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു. അവളുടെ വളര്‍ച്ച കാണാനും അവളില്‍ നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് ബേസില്‍ കുറിച്ചു.
2017-ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
Full Story
  15-02-2023
വന്ദനം സിനിമയില്‍ മോഹന്‍ലാല്‍ ഐ ലവ് യു പറയിച്ച ഗാഥ ഇതാ സിനിമയിലേക്ക് തിരിച്ചു വരുന്നു
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് ഗിരിജ ഷെട്ടാര്‍. വന്ദനം, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലൂടെ വന്‍ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ?ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ മടങ്ങിവരവ്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'ഇബ്ബനി തബ്ബിട ഇലെയാലി'യാണ് സിനിമ.

നവാ?ഗതനായ ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധാനം. അതേസമയം ?ഗിരിജയുടെ വേഷം എന്താണ് എന്ന് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഗിരിജയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Full Story
  14-02-2023
നാടകത്തിനായി ഒരു തീയറ്റര്‍ അനുവദിക്കണം: ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയോട് നടന്‍ ഹരീഷ് പേരടിയുടെ അഭ്യര്‍ഥന
തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്രനാടകമേളയിലെ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അപേക്ഷ കുറിച്ചത്ത്. (hareesh fb post about drama in theaters)


സര്‍ക്കാരിനോട് പലതവണ പറഞ്ഞു മടുത്ത കാര്യമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. ലുലുവില്‍ ജനത്തിന് ടിക്കറ്റെടുത്ത് നാടകം കാണാന്‍ ഒരു തിയറ്റര്‍ ഒരുക്കിക്കൂടെ എന്നാണ് ഹരീഷിന്റെ അഭ്യര്‍ഥന.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:


പ്രിയപ്പെട്ട M.A.യുസഫലി സാര്‍..തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ നില്‍ക്കുന്നവരാണ് ഈ ജനക്കൂട്ടം..താങ്കളുടെ ലുലുവില്‍ ഒരു തിയ്യറ്റര്‍ നാടകത്തിനായി തുറന്നിട്ടാല്‍ കുടുംബസമേതം ജനങ്ങള്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ വരും...സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു
Full Story
  14-02-2023
ബാഗ് നല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു; ചതിയാണെന്ന് വൈകിയാണ് അറിഞ്ഞത് - തുറന്നു പറച്ചിലുമായി അഞ്ജലി നായര്‍
തമിഴ് സിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അഞ്ജലി നായര്‍. താന്‍ മൂന്ന് സിനിമകള്‍ക്ക് ശേഷം തമിഴ് സിനിമാ രംഗം വിടാന്‍ തന്നെ കാരണം ആ സംഭവമാണെന്നും അഞ്ജലി പറഞ്ഞു.


അഞ്ജലിയുടെ വാക്കുകള്‍ :

'എന്റെ ആദ്യ സിനിമ 2009 ല്‍ ആയിരുന്നു. ഈ സിനിമയിലെ വില്ലനായിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സിനിമയുടെ സഹ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു അയാള്‍. അതുകൊ ണ്ട് തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റില്‍ വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്റെ ചേച്ചി നന്ദന ഭരതരാജ് അങ്കിളിന്റെ മകനെ വിവാഹം കഴിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചേച്ചിക്ക് തമിഴ് സംസ്‌കാരത്തിലേക്ക് വരാമെങ്കില്‍ എന്തുകൊണ്ട് അഞ്ജലിക്ക് എന്നെ വിവാഹം കഴിച്ചുകൂടായെന്ന് അയാള്‍ ചോദിച്ചു. പക്ഷേ എനിക്ക് അത് സ്വീകരിക്കാന്‍
Full Story
  07-02-2023
കേന്ദ്ര കഥാപാത്രമായി വിന്‍സി അലോഷ്യസ്: 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററില്‍
ചിത്രത്തിന് യു/എ സെര്‍റ്റിഫിക്കറ്റ് ആണ് സെന്‍സറിങ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ജിതിന്‍ ഐസക്ക് തോമസാണ് സംവിധാനം. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന 'രേഖ' പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമയാകും എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.


ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കൂടാതെ ചിത്രത്തിലെ 'കള്ളി പെണ്ണേ..' എന്ന ഗാനം ഇപ്പോള്‍
Full Story
  07-02-2023
നിങ്ങള്‍ കണ്ടത് ആ സിനിമയുടെ രണ്ടാം ഭാഗം: കാന്താരയുടെ ആദ്യഭാഗം ഉടന്‍ വരുമെന്ന് ഷെട്ടി
കാന്താരയ്ക്ക് പുതിയ ഭാഗം പ്രഖ്യാപിച്ച് സംവിധായകും നായകനമായ ഋഷഭ് ഷെട്ടി. സിനിമയുടെ പ്രദര്‍ശനം നൂറ് ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം എത്തിയത്. കൂടാതെ, ഇരട്ടി ആകാംക്ഷയ്ക്കുള്ള വകുപ്പും പ്രഖ്യാപനത്തില്‍ ഋഷഭ് ഷെട്ടി കരുതിയിട്ടുണ്ട്.

സാധാരണ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗമാണ് പിന്നീട് പ്രഖ്യാപിക്കാറ്. എന്നാല്‍, കാന്താരയുടെ ആദ്യ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ചത്. നൂറാം ദിനാഘോഷത്തില്‍ ഋഷഭ് ഷെട്ടി പ്രേക്ഷകരോടായി പറഞ്ഞത് ഇങ്ങനെ,

'നിങ്ങള്‍ കണ്ടു കഴിഞ്ഞത് കാന്താരയുടെ രണ്ടാം ഭഗമാണ്, ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തും''. കാന്താരയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ രണ്ട് ഭാഗങ്ങളാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
Full Story
  06-02-2023
നടന്‍ ഇന്ദ്രന്‍സിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍: സങ്കടത്തോടെ ക്ഷമ ചോദിച്ച് പ്രിയനടന്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ
Full Story
[24][25][26][27][28]
 
-->




 
Close Window