Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
സിനിമ
  Add your Comment comment
തായ്ലന്‍ഡില്‍ വച്ച് ആനയുമായി മല്‍പിടുത്തം നടത്തുന്നതിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്: ഷൂട്ടിങ്ങിനിടെയാണ് സംഭവം
Text By: UK Malayalam Pathram
തായ്ലന്‍ഡില്‍ നടക്കുന്ന 'കാട്ടാളന്‍' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് (പെപ്പെ) അപകടം. ആനയുമായുള്ള ആക്ഷന്‍ നിറഞ്ഞ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തില്‍ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെപ്പെ ഇപ്പോള്‍ വിശ്രമത്തിലാണ്. അപകട പശ്ചാത്തലത്തില്‍ 'കാട്ടാളന്‍' സിനിമയുടെ അടുത്ത ഷെഡ്യൂള്‍ താത്കാലികമായി മാറ്റിവച്ചു.
ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്‍' ഷൂട്ട് ആരംഭിച്ചത്.
ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്ലന്‍ഡില്‍ ഉണ്ടായിരുന്നു.
ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളന്‍' സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രമെത്തുന്നത്.
 
Other News in this category

 
 




 
Close Window