Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
സിനിമ
  06-01-2023
2023ല്‍ ഇറങ്ങുന്ന ആദ്യത്തെ സൂപ്പര്‍ താരചിത്രം - മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്തു മയക്കം
2023ലെ ആദ്യ സൂപ്പര്‍ താര റിലീസ് ചിത്രമാവാന്‍ മമ്മൂട്ടി നായകനായ 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമാ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി പത്തൊന്‍പതിന് തിയേറ്ററിലെത്തും.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദര്‍ശിപ്പിച്ച 'നന്‍പകല്‍ നേരത്ത് മയക്കം' പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.

മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന
Full Story
  04-01-2023
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തില്‍ ബിരുദം നേടിയ ബിയാര്‍ പ്രസാദ്, പിന്നീട് ടെലിവിഷന്‍ അവതാരകനായാണ് ശ്രദ്ധ നേടുന്നത്.

2003-ല്‍ മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയില്‍ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

'ഒന്നാംകിളി
Full Story
  04-01-2023
നടി മൈഥിലി അമ്മയായി; ആണ്‍കുഞ്ഞിന് ജന്മം നല്‍കി
വിശേഷം മൈഥിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

'നീല്‍ സമ്പത്ത്' എന്നാണ് മകനു പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.

ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍
Full Story
  03-01-2023
മലയാളത്തില്‍ ആദ്യത്തെ സോംബി സിനിമ ഒരുങ്ങുന്നു: വന്‍ താരനിരയില്ല: ചിത്രം തയാറാകുന്നത് പുതിയ മോഡില്‍
നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമയായ 'എക്സ്പീരിമെന്റ് ഫൈവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വ്വഹിക്കുന്നു.

സ്ഫടികം ജോര്‍ജ്ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ എന്നിവരാണ് മറ്റഭിനേതാക്കള്‍.

സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് റഹീം എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- മില്‍ജോ ജോണി,
Full Story
  03-01-2023
ഞെട്ടിക്കുംവിധം വണ്ണം കുറച്ച് നിവിന്‍പോളി: കോവിഡ് ലോക്ഡൗണിനു ശേഷം പുറത്തു വന്ന പുത്തന്‍ ഫോട്ടോ വൈറല്‍
കേവലം മൂന്നു മാസത്തിനകമാണ് നിവിന്‍ ഞെട്ടിക്കുന്ന രൂപമാറ്റം കൈവരിച്ചത്. 'പടവെട്ട്' സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് 2022 ഒക്ടോബര്‍ മാസത്തിലാണ്.
2018ല്‍ 'ഹേ ജൂഡ്' എന്ന സിനിമയ്ക്കായി നിവിന് ശരീരഭാരം വര്‍ധിപ്പിക്കേണ്ടതായി വന്നു. അതിനു ശേഷം മാറ്റമുണ്ടായെങ്കിലും തീര്‍ത്തും പഴയ രൂപത്തിലേക്കുള്ള നിവിനെ കാണാന്‍ ആരാധകര്‍ക്ക് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
നിവിന്റെ അപ്പോഴത്തെ ശരീരഭാഷയ്ക്ക് ഇണങ്ങുന്ന തരത്തില്‍ കൂടിയാണ് പടവെട്ട് സിനിമയിലെ നായക കഥാപാത്രത്തിന്റെ ആവിഷ്‌കാരം. എന്നാല്‍, സിനിമയിലെ രവിയെ പോലെത്തന്നെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളോടെ വന്ന് നിവിന്‍ ഞെട്ടിച്ചിരിക്കുകയാണ് ഏവരെയും

ലോക്ക്ഡൗണ്‍ നാളുകള്‍ പിന്നിട്ട് വലിയ ഇടവേളയ്ക്കു ശേഷമാണ് നടന്‍ നിവിന്‍ പോളിയുടെ (Nivin Pauly)
Full Story
  03-01-2023
നല്ല പാട്ടുകളുടെ രചയിതാവായ റഫീക്ക് അഹമ്മദ് സിനിമ എഴുതുന്നു: നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. അദ്ദേഹം തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത് .

'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകര്‍. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണീ ചിത്രം. ധ്യാന്‍ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ
Full Story
  29-12-2022
പഠാന്‍ സിനിമയിലെ വിവാദമുണ്ടാക്കിയ സീനുകള്‍ മാറ്റാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്താനിലെ ചില സീനുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. പാട്ടുകളില്‍ ഉള്‍പ്പടെ മാറ്റം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെന്‍സറിങ്ങിനായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

സിനിമയുടെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസിനോട് മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചതായി സെന്‍സര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു. അതേസമയം, എന്തൊക്കെ മാറ്റങ്ങളാണ് നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

നേരത്തെ പത്താന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ
Full Story
  28-12-2022
അവതാറിന്റെ രണ്ടാംഭാഗം ഇന്ത്യയില്‍ നിന്നു നേടിയത് 300 കോടി: ലോകമാകെ കളക്ഷന്‍ 7000 കോടി
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍'. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 7000 കോടി കളക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

എന്നാല്‍ , അവതാര്‍ 2 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

ഡിസംബര്‍ 24 ശനിയാഴ്ച 21 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സിനിമ നേടിയത്.
Full Story
[28][29][30][31][32]
 
-->




 
Close Window