സുസുകി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന ഒസാമുവിന്റെ വിയോഗം ക്രിസ്മസ് ദിനത്തിലായിരുന്നുവെന്ന് കമ്പനി അറിയിച്ചു. 40 വര്‍ഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചു. 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയത്.
ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം. |