Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
ആരോഗ്യം
  21-08-2024
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാന്‍ യുവതിയ്ക്ക് ഹൈക്കോടതി അനുമതി
ദമ്പതികള്‍ക്ക് കുട്ടികളില്ല. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി' (എആര്‍ടി)ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
എആര്‍ടി റെഗുലേഷന്‍ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പതിന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എആര്‍ടി ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം
Full Story
  12-08-2024
ആന്റി ബയോട്ടിക് മരുന്നുകളുടെ വില്‍പന കുത്തനെ കുറഞ്ഞു: വലിയ നേട്ടം കേരള സര്‍ക്കാര്‍ ശക്തമായി ഇടപെട്ടപ്പോള്‍
കേരളത്തില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 15,000- കോടി രൂപ വരെ മരുന്നുകള്‍ വില്‍ക്കുന്നുണ്ട് ഇതില്‍ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികള്‍,മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വര്‍ഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു
Full Story
  22-07-2024
നിപ്പ ബാധിച്ച് മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചതായി റിപ്പോര്‍ട്ട്: വിശദമായ പരിശോധന നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍
Full Story
  21-07-2024
ആശുപത്രിയില്‍ കുത്തിവയ്പ്പിനു ശേഷം യുവതി മരിച്ചു; നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധം
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിന്‍കീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും പ്രതിഷേധം. പ്രതിഷേധം തടഞ്ഞതിനെ തുടര്‍ന്ന്
Full Story
  20-07-2024
മലപ്പുറത്ത് നിപ്പ വൈറസ് ബാധ: രോഗിയുമായി സമ്പര്‍ക്കമുണ്ടായ 60 പേര്‍ നിരീക്ഷണത്തില്‍; 2 പഞ്ചായത്തുകളില്‍ നിയന്ത്രണം
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകള്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് ജില്ല കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.

പ്രാഥമിക
Full Story
  10-07-2024
കേരളത്തില്‍ രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചു: സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരത്ത് രോ?ഗം സ്ഥിരീകരിച്ചവര്‍ മൂന്നായി. ഈ മാസം മാത്രം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് നാലുപേര്‍ക്കാണ്.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ അന്തേവാസിയാണ് ഈ കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.

ആറു മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ 13 പേര്‍ വയറിളക്കരോഗവുമായി മെഡിക്കല്‍ കോളേജിലെ ഉള്‍പ്പെടെ ചികിത്സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.
Full Story
  08-07-2024
ഇടയ്ക്കിടെയുള്ള ഛര്‍ദി ഫാറ്റി ലിവറിന്റെ ലക്ഷണമാണ്; വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം
ഇന്ത്യയില്‍ ഫാറ്റി ലിവര്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കരളിന് കേടുപാടുകള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഈ രോഗം കാരണമാകും.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവര്‍ ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. അതിനാല്‍, ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിക്കുന്നു.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരള്‍ അനിവാര്യമാണ്.
Full Story
  06-07-2024
മഴ കനത്തതോടെ കേരളത്തില്‍ എല്ലായിടത്തും പനി ബാധ: ആശുപത്രിയില്‍ ചികിത്സതേടിയത് 11,438 പേര്‍
പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേര്‍. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

ജൂണ്‍ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55,830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും സംഭവിച്ചു.
Full Story
[7][8][9][10][11]
 
-->




 
Close Window