Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ആരോഗ്യം
  21-12-2022
ഒമിക്രോണ്‍ വകഭേദം: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി
വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പനി ജലദോഷം എന്നിവയുള്ളവര്‍ രോഗത്തെ അവഗണിക്കരുതെന്നും കൃത്യമായി ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ച വാര്‍ത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മൂന്ന് കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്.

ഗുജറാത്തില്‍ രണ്ട് കേസും ഒഡീഷയില്‍ ഒരു കേസുമാണ്
Full Story
  02-12-2022
ഒരുസംഘം സന്യാസിമാരെ കൂട്ടത്തോടെ മദ്യവിമുക്ത കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്തു
ക്ഷേത്രത്തിലെ എല്ലാ സന്ന്യാസിമാരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്ലന്‍ഡിലെ ബുദ്ധക്ഷേത്രം അനാഥമായി. മെതാംഫീറ്റാമിന്‍ പരിശോധനയില്‍ മഠാധിപതി ഉള്‍പ്പെടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു. വടക്കന്‍ തായ്ലന്‍ഡിലെ ബങ്സാംഫാന്‍ പ്രദേശത്തെ ഫേട്ചാബുന്‍ ഗ്രാമത്തിലെ ബുദ്ധക്ഷേത്രമാണ് എല്ലാ സന്ന്യാസികളും ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് പോയതോടെ ഒറ്റപ്പെട്ടത്. (Buddhist Temple Left Without Monks After They All Test Positive for Meth)


മ്യന്‍മറില്‍ നിന്ന് ഉള്‍പ്പെടെ വ്യാപകമായി മയക്കുമരുന്ന് എത്തുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ന്യാസിമാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയത്. ക്ഷേത്രങ്ങളും
Full Story
  02-12-2022
അസ്ഥികള്‍ക്ക് ബലം വര്‍ധിപ്പിക്കാന്‍ എന്തെല്ലാം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം?
ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ മറികടക്കാം. പാല്‍, മുട്ട, സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. ഇതിനുപുറമെ കോളീഫ്,ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്മത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിത്യവൂും ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്.
Full Story
  07-11-2022
വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം
തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു.

അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ ലക്ഷണങ്ങള്‍ക്കൊപ്പം കാലുകളുടെ നിയന്ത്രണം നഷ്ടമാവുക, ലഘുവായ ചലനങ്ങള്‍ പോലും ബുദ്ധിമുട്ടേറിയതാവുക, ഭാഷാപ്രശ്‌നങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ചിന്താശേഷി കുറയുക എന്നീ ലക്ഷണങ്ങളും കാണാം. സിബിഡിയിലെ ചലനവൈകല്യങ്ങള്‍ ശരീരത്തിന്റെ
Full Story
  07-11-2022
വിമാനത്തില്‍ കുഴഞ്ഞു വീണയാളെ രക്ഷിച്ചത് നൈറ്റിങ്ഗേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയ മലയാളി നഴ്‌സ്
ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്. വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചത്.

'ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് നിലമ്പൂര്‍ സ്വദേശി സുമന്‍ അബോധാവസ്ഥയിലായത്. ജമ്മുവില്‍ സൈനികനായ സുമന്‍ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നുവെന്നാണു വിവരം. വിമാനജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ജീവനക്കാരുടെ സഹായത്തോടെ
Full Story
  17-10-2022
കോവിഡിന്റെ പുതിയ വകഭേദം വരുന്നു: കേരളം പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

എല്ലാ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

എങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ
Full Story
  29-09-2022
20 വയസ്സു മുതല്‍ ഹൃദയത്തിന്റെ ധമനികളില്‍ ബ്ലോക്ക് രൂപപ്പെടും: വ്യായാമം തുടങ്ങും മുന്‍പ് അറിയേണ്ട ഗൗരവമേറിയ കാര്യങ്ങള്‍
ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകള്‍ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും. ഷട്ടില്‍ കളിക്കുന്നവരിലൊക്കെ പലപ്പോഴും കളിക്കിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് കാണാറുണ്ട്. ചിലരില്‍ ഷട്ടിലിനിടെ ബി.പി 200 വരെയൊക്കെ കൂടുന്നതും കാണാറുണ്ട്. ചെറുപ്പക്കാരുടേത് നേരിയ രക്തക്കുഴലുകള്‍ ആയതിനാല്‍ പെട്ടെന്ന് പൊട്ടലുണ്ടായി ഹൃദയാഘാതം സംഭവിക്കാം. ജിമ്മുകളിലും മറ്റും ഇത്തരം സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഹൃദയം ഒരു താളത്തില്‍ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വര്‍ക്കൗട്ടോ വാശിയോടെ എന്തെങ്കിലും ജയിക്കാന്‍ പോകുന്നതു പോലെ ചെയ്യേണ്ട കാര്യമല്ല. അവ വളരെ ആയാസരഹിതമായി ആസ്വദിച്ച് ചെയ്യേണ്ട കാര്യമാണ്. ഇരുപതു വയസ്സിനു
Full Story
  20-09-2022
ചായകുടി ചിലപ്പോള്‍ പ്രമേഹത്തിനു കാരണമായേക്കാം എന്നു പഠന റിപ്പോര്‍ട്ട്
ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ്. ബ്ലാക്ക്, ഗ്രീന്‍, ഊലാങ് ചായകളുടെ ശരാശരി ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 17 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.


ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകന്‍ ഷിയായിങ് ലിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ വാര്‍ഷകയോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നാല് കപ്പ് ചായ കുടിക്കുന്നത്
Full Story
[5][6][7][8][9]
 
-->




 
Close Window