Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ആരോഗ്യം
  16-09-2022
കേരളത്തില്‍ മാരകമായ ലഹരി ഉപയോഗം: തടയാന്‍ കര്‍മപദ്ധതി നടത്തുമെന്നു മുഖ്യമന്ത്രി
ലഹരി ഉപയോഗം തടയാനുള്ള ബഹുമുഖ കര്‍മപദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്നുവരെ കര്‍മപദ്ധതി നീണ്ടുനില്‍ക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതില്‍ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കടകളില്‍ ലഹരി വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. ലഹരി വില്‍പ്പന നടത്തിയാല്‍ പരാതിപ്പെടാന്‍ കഴിയുന്ന നമ്പരുകള്‍ ഉള്‍പ്പെടുത്തിയതാകണം ബോര്‍ഡ്. സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകളില്‍ ലഹരി വിറ്റാല്‍ പിന്നീട് ആ കട തുറന്നു പ്രവര്‍ത്തിക്കാനാകില്ല. എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് ലഹരിവില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം നല്‍കാം. സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
Full Story
  26-08-2022
പ്രഭാതഭക്ഷണം മുടക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും: പഠന റിപ്പോര്‍ട്ട്
പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊര്‍ജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് വയസിനും ഇടയിലുള്ള വരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രഭാത ഭക്ഷണത്തിലെ ശീലങ്ങളും വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണോ അതോ പുറത്തുനിന്നാണോ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നിരീക്ഷിച്ചാണ് പഠനറിപ്പോര്‍ട്
Full Story
  24-08-2022
കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് തക്കാളിപ്പനി: കുട്ടികളുടെ കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണം
കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിലും തക്കാളിപ്പനി പിടിപെടുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കിയത്. ഒരുവയസ്സിനും പത്തുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പിടിപെടുന്ന തക്കാളിപ്പനിക്ക് സാര്‍സ് കോവ്-2 വൈറസ്, മങ്കിപോക്‌സ്, ഡെങ്കി, ചിക്കുന്‍?ഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്തൊക്കെയാണ് തക്കാളിപ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.


മറ്റു വൈറല്‍ രോഗങ്ങളില്‍ കാണുന്ന പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍
Full Story
  10-08-2022
അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം
ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും.

മുട്ട, കടല്‍ മീന്‍, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ വിഭവങ്ങളാണ്. പച്ചക്കറികള്‍ക്കൊപ്പം വെളിച്ചെണ്ണയിലോ സ്‌ക്രാംബിള്‍ ചെയ്‌തോ കോട്ടേജ് ചീസിനും ചീരയ്ക്കുമൊപ്പം
Full Story
  29-07-2022
പായ്ക്കറ്റില്‍ എത്തുന്ന മസാലപ്പൊടികളില്‍ മായം ഉണ്ടോ എന്നു നോക്കാന്‍ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.

ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുന്നതാണ്. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കറി പൗഡറുകളിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍
Full Story
  19-07-2022
രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ പല്ലുകള്‍ കേടാകുമോ? ഹൃദ്രോഗം ഉണ്ടാകുമോ? രണ്ടിനും മറുപടി - യെസ്
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം അല്‍പം മുധരം നുണയാന്‍ പലരും തെരഞ്ഞെടുക്കുന്നത് ഐസ്‌ക്രീമിനെയാണ്. എന്നാല്‍ രാത്രിയുള്ള ഈ ഐസ്‌ക്രീം കഴിക്കല്‍ നമ്മുടെ ശരീരത്തിന് ദോഷമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഐസ്‌ക്രീം ദിനമായ ഇന്ന് അറിയാം ചില 'ഐസ്‌ക്രീം കൈര്യങ്ങള്‍'.

ഒരു ചെറിയ കപ്പ് ഐസ്‌ക്രീം ആണെങ്കിലും അമിത വണ്ണത്തിന് കാരണമാകാന്‍ അതുമതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഈ ചെറിയ കപ്പില്‍ തന്നെ 1000 കലോറികളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഐസ്‌ക്രീം കഴിക്കുന്നവര്‍ക്ക് അമിതവണ്ണമുണ്ടാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ മതി. രാത്രി ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
ഒരു
Full Story
  17-07-2022
കേരളത്തില്‍ കുരങ്ങു പനി സ്ഥിരീകരണം: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് - ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെല്‍പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ എയര്‍പോര്‍ട്ടുകളില്‍ ഇംഗ്ലീഷിലും
Full Story
  13-07-2022
കേരളത്തില്‍ ആദ്യമായി കിഡ്‌നി ദാനം ചെയ്ത നാരായണി വയസ്സില്‍ നൂറാം വയസ്സില്‍ അന്തരിച്ചു
കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യില്‍ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നല്‍കിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരന്‍ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി തന്റെ വൃക്കകളിലൊന്ന് നല്‍കിയത്.


41 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982 ലാണ് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇരു വൃക്കകളും തകരാറിലായ കുഞ്ഞിക്കണ്ണനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ വൃക്കദാനമല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് നാരയണി മുന്നോട്ടു വരികയായിരുന്നു.

നാരായണി അടക്കം നാല് സഹോദരങ്ങളാണ് കുഞ്ഞിക്കണ്ണന്
Full Story
[6][7][8][9][10]
 
-->




 
Close Window