Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ് റ കോണ്‍ഗ്രസ് വിട്ടു
reporter

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്റ വ്യക്തമാക്കി.

മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്റയുടെ മകനാണ്.മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില്‍ നിന്നും 2004 ലും 2009 ലും മിലിന്ദ് ദേവ്റ പാര്‍ലമെന്റിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ 2014 ലും 2019 ലും ശിവസേനയോട് പരാജയപ്പെട്ടു. ഇത്തവണ മുംബൈ സൗത്ത് മണ്ഡലം വേണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു.മുംബൈ സൗത്തില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ, മഹാ വികാസ് അഗാഡി സഖ്യത്തിലെ ശിവസേനയുടെ പ്രഖ്യാപനത്തില്‍ മിലിന്ദ് ദേവ്റ അതൃപ്തനായിരുന്നു. മിലിന്ദ് ദേവ്റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 
Other News in this category

 
 




 
Close Window