Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  14-01-2024
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു. 16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം.'തോട്ടത്തില്‍ കോട്ടപ്പുറത്ത്' എന്ന മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. 14 വര്‍ഷം

Full Story
  13-01-2024
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ്

Full Story
  13-01-2024
റിയാസ് നാവ് ഉപ്പിലിട്ടോയെന്ന് സതീശന്‍

കൊച്ചി: വീണാ വിജയന്റെ കമ്പനിയ്ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ നാലു കേസുകളില്‍ സിപിഎം- ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം

Full Story
  13-01-2024
പ്രാണപ്രതിഷ്ഠ: 35 ലക്ഷം വീടുകളില്‍ അക്ഷതം എത്തിക്കാന്‍ സംഘപരിവാര്‍

തിരുവനന്തപുരം: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയിലേക്കു നീങ്ങുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ഏറ്റവും വലിയ ചടങ്ങെന്ന് സംഘപരിവാറും രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷവും വിശേഷിപ്പിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തില്‍നിന്ന് ആരൊക്കെ പങ്കെടുക്കും? ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ കൃത്യമായ ചിത്രം ഇനിയും വ്യക്തമല്ല.വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയാവും കേരളത്തിലെ സംഘ സംഘടനകളെ പ്രതിനിധീകരിച്ച് അയോധ്യയില്‍ എത്തുക. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യസ്തരും എത്തും.
Full Story

  12-01-2024
എംടി പറഞ്ഞത് പഴയ കാര്യം, വിവാദത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഎം

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം എംടി മുന്‍പും എഴുതിയിട്ടുണ്ടെന്നാണ് സിപിഎം നിലപാട്.മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍. അതിന് കാരണമായി സിപിഎം പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ എംടി എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണത്. അത് വായിക്കുക മാത്രമാണ് എംടി ചെയ്തത്. അതില്‍ ഏതാനും വരികള്‍ക്ക് മാത്രമെ വ്യത്യാസമുള്ളുവെന്നും അന്ന് എഴുതിയതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും സിപിഎം

Full Story
  12-01-2024
അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്... എം. ടി. ക്ക് നന്ദി...അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം... മൂര്‍ച്ചയുള്ള ശബ്ദം... കാതുള്ളവര്‍ കേള്‍ക്കട്ടെ... അധികാരം അടിച്ചമര്‍ത്താന്‍ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ... ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

Full Story
  12-01-2024
27 വിദേശഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

ഗുരുവായൂര്‍: ഫ്രാന്‍സ്, ബ്രസീല്‍, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക് തുലാഭാരം നടക്കുന്നത്.ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തുലാഭാര സമര്‍പ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഓണ്‍ലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂര്‍ വിശേഷങ്ങളും കൃഷ്ണകഥകളും അവര്‍ അയവിറക്കി. സനാതന ധര്‍മ്മത്തെ പിന്തുടരുന്ന ഇവര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്.വെള്ളപ്പൊക്കവും കോവിഡും ഒക്കെ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവര്‍ക്ക് കേരളത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 27

Full Story
  11-01-2024
സിപിഐയില്‍ പരസ്യപൊട്ടിത്തെറി

കൊച്ചി: അച്ചടക്ക് നടപടിക്ക് പിന്നാലെ എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവും ജില്ലാ സെക്രട്ടറി കെഎം ദിനകരനും തമ്മില്‍ രൂക്ഷമായ വാക്പോര്. സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതില്‍ പി രാജുവിനെതിരെയും നിക്സണെതിരെയും ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ തമ്മിലുള്ള വാക്പോര്.ജില്ലസമ്മേളനത്തിലെ കണക്കില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് തരം താഴ്ത്തിയതായും ഖജാന്‍ജിയായ നിക്സണെ ജില്ലാ എക്സിക്യൂട്ടിവീല്‍ നിന്നും ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതായും കെഎം ദിനകരന്‍ പറഞ്ഞു.

Full Story
[103][104][105][106][107]
 
-->




 
Close Window