Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  03-01-2024
വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കില്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.'മലങ്കര സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരായും സംസ്ഥാന സര്‍ക്കാരായാലും വിളിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കുകയെന്നതാണ്.

ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി

Full Story
  02-01-2024
സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം

ലണ്ടന്‍: ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോള്‍ ജോണിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് മലങ്കര മെത്രാപൊലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസാണു പുറത്തിറക്കിയത്. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പോള്‍ ജോണ്‍. ലണ്ടനിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ ജോണ്‍ രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസമേതം ലണ്ടനിലാണ് താമസിക്കുന്നത്.

Full Story
  02-01-2024
ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി, ഒറ്റ ദിവസം ഉണ്ടായത് 155 ഭൂചലനങ്ങള്‍

 ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ

Full Story
  02-01-2024
കുട്ടി ക്ഷീരകര്‍ഷകന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടുക്കി: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ മില്‍മ ഇന്നു തന്നെ നല്‍കും.

ഒരുമാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ ജയറാം പ്രഖ്യാപിച്ചിരുന്നു. ഓസ്ലര്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് കരുതി

Full Story
  02-01-2024
അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തെരഞ്ഞെടുത്തു

 അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠക്കുള്ള വിഗ്രഹം തിരഞ്ഞെടുത്തു. കര്‍ണാടകയിലെ മൈസൂര്‍ സ്വദേശിയായ പ്രശസ്ത ശില്‍പി അരുണ്‍ യോഗി രാജ് കൊത്തിയെടുത്ത വിഗ്രഹമാണ് തിരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചുയോഗിരാജ് രാമന്റെ വിഗ്രഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചു. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മഹാഭിഷേക ചടങ്ങുകള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിച്ചു, ശില്‍പി അരുണ്‍ യോഗിരാജിനെ അഭിനന്ദിക്കുകയും രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രീരാമന്റെ വിഗ്രഹം തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Full Story
  01-01-2024
രാഹുല്‍ഗാന്ധി വെറും എംപി, കൂടുതല്‍ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രമാണെന്നും വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിങിന്റെ സഹോദരനും മുന്‍ എംപിമായുമായ ലക്ഷ്മണ്‍ സിങ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മധ്യപ്രദേശിലെ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍ സിങ്.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഒരു പാര്‍ലമെന്റംഗം മാത്രമാണ്. അല്ലാതെ അയാള്‍ പാര്‍ട്ടി പ്രസിഡന്റല്ല. വെറുമൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമാണ്. മാധ്യമങ്ങള്‍ വല്ലാതെ രാഹുലിനെ ഉയര്‍ത്തേണ്ടതില്ലെന്നും ലക്ഷ്മണ്‍ സിങ് പറഞ്ഞു.

രാഹുല്‍

Full Story
  01-01-2024
സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയാല്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക തകര്‍ച്ച നേരിട്ടത് ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും

Full Story
  01-01-2024
എന്നെ ആരും സ്‌നേഹിച്ചില്ല, എനിക്ക് നീതി ലഭിച്ചില്ല, കൊലപ്പെടുത്തും മുന്‍പ് ഭിത്തിയില്‍ കുറിച്ചു

കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് മുമ്പായി ബേബി വീടിന്റെ ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു.തന്നെ ആരും സ്നേഹിച്ചില്ല. തനിക്ക് നീതി ലഭിച്ചില്ല, അതിനാല്‍ താന്‍ നീതി നടപ്പാക്കുന്നു എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. തന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി വിട്ടുകൊടുക്കണമെന്നും ചെലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ വെച്ചിട്ടുണ്ടെന്നും എഴുതി

Full Story
[106][107][108][109][110]
 
-->




 
Close Window