Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  08-01-2024
ഗുജറാത്ത് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് ശിക്ഷാ ഇളവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയായിരുന്നു എന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിമര്‍ശിച്ചു.പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ല. ശിക്ഷാ ഇളവ് അപേക്ഷ പരിഗണിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനാണ് അര്‍ഹത. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇതു തട്ടിയെടുക്കുകയായിരുന്നു. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് തുല്യമാണിത്. അധികാരം ദുര്‍വിനിയോഗം

Full Story
  08-01-2024
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ നരേന്ദ്രമോദി പങ്കെടുത്തേക്കും

 തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന് മോദി കേരളത്തിലെത്തിയിരുന്നു.

ഇതിനുപുറമെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മോദി മൂന്ന് തവണ കേരളത്തിലെത്തുമെന്നും

Full Story
  08-01-2024
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി മാലിദ്വീപ്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകുന്നു. മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവറിനെ മാലിദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി.മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഇതിനു തിരിച്ചടിയായിട്ടാണ് മാലിദ്വീപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായി.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

ലക്ഷദ്വീപില്‍ ടൂറിസം

Full Story
  07-01-2024
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലിദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ച പോസ്റ്റ് വിവാദമാകുന്നു. ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്ന് പറഞ്ഞ മാജിദ് ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് മന്ത്രിയുടെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് പോകാനിരുന്നവര്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുകയാണ്. യാത്ര റദ്ദാക്കുന്നതായി ടിക്കറ്റുകളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്.രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി

Full Story
  07-01-2024
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള സിനഡ് സമ്മേളനം നാളെ മുതല്‍

കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ തുടങ്ങും. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മുതിര്‍ന്ന ബിഷപ്പുമാരാണ് പരിഗണനയിലുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്.സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ടു നില്‍ക്കുന്ന സിനജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ രണ്ടാം ദിനമായിരിക്കും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുക. 80 വയസ്സിന് താഴെയുള്ള 52 ബിഷപ്പുമാര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.

Full Story

  07-01-2024
കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ രണ്ട് അധ്യാപകര്‍ എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.2023 നവംബര്‍ 25 നായിരുന്നു ദുരന്തം. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്.

സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ്

Full Story
  06-01-2024
മാസപ്പടിയില്‍ നിന്നല്ല, നികുതി പണത്തില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നതെന്ന് മറിയക്കുട്ടി

തിരുവനന്തപുരം: പിണറായിയുടെതല്ലാത്ത ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കുമെന്ന് മറിയക്കുട്ടി. തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സേവ് കേരള ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി'ഞാന്‍ തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണ്. പാവങ്ങള്‍ക്ക് അരികിട്ടുന്നില്ല, പെന്‍ഷന്‍ കിട്ടുന്നില്ല. കുഞ്ഞുപിള്ളേരെ കൊല്ലുന്നു. അവിടെ ഞാന്‍ പോയത് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം

Full Story
  06-01-2024
വണ്ടിപ്പെരിയാര്‍ പീഡനം: പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം.പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതി പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെവീട്ടുകാര്‍ അര്‍ജുന്റെ

Full Story
[105][106][107][108][109]
 
-->




 
Close Window