Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  06-01-2024
തണുപ്പില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഇന്ന് തണുപ്പ് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കി.ഹരിയാനയിലെ നിരവധി സ്ഥലങ്ങളും രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലുമാണ് ഇന്ന് തണുപ്പ് ഏറുക. കൂടാതെ ഡല്‍ഹിയിലേയും മധ്യപ്രദേശിലേയും ചില സ്ഥലങ്ങളിലും ശൈത്യം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. നാളെയും പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശൈത്യം തുടരും.അതിനിടെ പല മേഖലകളിലും മൂടല്‍ മഞ്ഞും ഏറുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍

Full Story
  05-01-2024
ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ജിഎസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചത്.ഒരാഴ്ച മുമ്പാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അനുമതി തേടി രാജ്ഭവന് കൈമാറിയത്. അതേസമയം, ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങി വിവാദമായ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭയോടും കടുത്ത

Full Story
  05-01-2024
ബഹിരാകാശത്ത് നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്.ബഹിരാകാശത്തെ പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Full Story

  04-01-2024
മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെതിരേ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

 കോഴിക്കോട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി മുന്‍ എംഎല്‍എ മറിച്ചു വിറ്റു എന്നാണ് റിപ്പോര്‍ട്ട്.ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ എംഎല്‍എയുടെ നടപടി. അഗസ്റ്റിന്‍ എന്നയാള്‍ക്ക് വിറ്റ ഭൂമി പിന്നീട് തിരികെ വാങ്ങി. ഭാര്യയുടെ പേരിലാണ് ജോര്‍ജ് എം തോമസ് മിച്ചഭൂമി തിരികെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയത്തോടെ 2001 ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ഭൂമി വില്‍ക്കുകയായിരുന്നു. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ തിരിച്ച് വാങ്ങിയെന്നും

Full Story
  04-01-2024
മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം ഒഴിക്കാനെത്തി യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മോദി പ്രസംഗിച്ച വേദിയിലേക്ക് ചാണകവെള്ളവുമായി എത്തിയതാണ് തടയാന്‍ കാരണമെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്.

മോദി പ്രസംഗിച്ച വേദി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും

Full Story
  04-01-2024
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന് മൂന്നു നിലകള്‍. രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്. പരമ്പരാഗത നാ?ഗര ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്.ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകള്‍, 44 വാതിലുകള്‍, അഞ്ച് മണ്ഡപങ്ങള്‍ എന്നിവയുണ്ട്. ശ്രീരാമ ലല്ലയുടെ വിഗ്രഹം (ബാല രൂപത്തിലുള്ള ശ്രീരാമന്‍) ആണ് പ്രധാന ശ്രീകോവിലിലുള്ളത്. ശ്രീരാമ ദര്‍ബാര്‍ ഒന്നാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.അഞ്ചു മണ്ഡപങ്ങള്‍ ( ഹാള്‍) ആണ് ക്ഷേത്രത്തിനുള്ളത്. നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണത്.

Full Story
  03-01-2024
ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടേയും ധാരണ വ്യത്യസ്തം, വിവാഹമോചനത്തിന് മതിയായ കാരണമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹ മോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇതു പറഞ്ഞത്.ഹര്‍ജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന ഭര്‍ത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.

അതിനാല്‍ വിവാഹമോചനം അനുവദിക്കാമെന്നു കോടതി പറഞ്ഞു.ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. അസ്വാഭാവികമായ പ്രവൃത്തി ചെയ്യാന്‍

Full Story
  03-01-2024
സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? 'മോദിയുടെ ഗ്യാരണ്ടി'. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു. ബിജെപി തൃശൂരില്‍ സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത്

Full Story
[106][107][108][109][110]
 
-->




 
Close Window