Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം
Text By: Team ukmalayalampathram

ലണ്ടന്‍: ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോള്‍ ജോണിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് മലങ്കര മെത്രാപൊലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസാണു പുറത്തിറക്കിയത്. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പോള്‍ ജോണ്‍. ലണ്ടനിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ ജോണ്‍ രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസമേതം ലണ്ടനിലാണ് താമസിക്കുന്നത്.

 
Other News in this category

 
 




 
Close Window