Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  20-09-2024
രാത്രി പന്ത്രണ്ടര വരെ ജോലി, ഇതുവേണ്ട, ഉപേക്ഷിക്കാന്‍ മകളോട് പറഞ്ഞതാണ്

കൊച്ചി: മകളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി, അമിത ജോലിഭാരത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ മരിച്ച യുവതി അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ്. മകള്‍ക്ക് രാത്രി 12.30 വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മകളോട് ജോലി ഉപേക്ഷിക്കാന്‍ ഉപദേശിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ എക്സ്പോഷര്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി മകള്‍ മടിക്കുകയാണ് ചെയ്തതെന്നും സിബി ജോസഫ് പറഞ്ഞു. കടുത്ത ജോലി സമ്മര്‍ദ്ദം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും സിബി ജോസഫ് കുറ്റപ്പെടുത്തി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20 നാണ് അന്ന സെബാസ്റ്റ്യന്‍ (26) താമസസ്ഥലത്ത് വച്ച്

Full Story
  20-09-2024
കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്, ബംഗ്ലാദേശ് സ്വദേശിനിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും

Full Story
  19-09-2024
മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവും മകള്‍ക്കും ദാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി. മകളുടെ മകളുടെ മൃതദേഹം വണ്ടാനം

Full Story
  19-09-2024
മലപ്പുറത്ത് ഏഴു പേര്‍ക്ക് കൂടി നിപ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ് മന്ത്രി അറിയിച്ചത്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ

Full Story
  19-09-2024
വാക്ക് പാലിച്ചില്ല, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചു

കൊച്ചി: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ഡല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയില്‍ ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതി ചെലവായി നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. ഡല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് ബുക്കിങ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി

Full Story
  18-09-2024
ദേവസ്വം ബെഞ്ചിനെതിരേ ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

നിയമപ്രകാരം ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ബോര്‍ഡിനാണ്. മറ്റൊരു ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി ഈ നിബന്ധന വച്ചിട്ടുമില്ല. അതുകൊണ്ടുമാത്രമാണ് ബോര്‍ഡിന്റെ

Full Story
  18-09-2024
ഓണത്തിന് വിറ്റത് 818 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍

Full Story
  18-09-2024
സ്വാമിയെന്ന് പരിചയപ്പെടുത്തി, ഭര്‍ത്താവിന്റെ ദേഹത്ത് ബാധ കയറി,, നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അടിവാരം മേലെ പൊട്ടിക്കൈയില്‍ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ്കുമാര്‍ അറസ്റ്റ് ചെയ്തത്. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താന്‍

Full Story
[12][13][14][15][16]
 
-->




 
Close Window