Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  24-09-2024
പാര്‍ട്ടി പരിപാടികളില്‍ സജീവമായി ഇപി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്. എം വി ജയരാജന്‍, ടി വി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി ജില്ല കമ്മിറ്റി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറി

Full Story
  23-09-2024
മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ ചിത്രം നീക്കി അന്‍വര്‍

മലപ്പുറം: വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം നീക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവര്‍ചിത്രമായി നല്‍കിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവര്‍ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അന്‍വറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

എഡിജിപി എം ആര്‍ അജിത്

Full Story
  23-09-2024
പൊങ്കാല കലക്കി കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് നല്‍കുമെന്ന് മുരളീധരന്‍

കോഴിക്കോട്: തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ചതുപോലെ തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നല്‍കാന്‍ ആറ്റുകാല്‍ പൊങ്കാലയും കലക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍എസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയുടെ കവച കുണ്ഡലങ്ങളാണ് പി ശശിയും എംആര്‍ അജിത്കുമാറും.

അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതി. പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചത് പൂരം കലക്കിയ ആളെത്തന്നെയാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം മുടക്കിയെന്ന് എഴുതാഞ്ഞത് ഭാഗ്യമെന്നും മുരളീധരന്‍ പറഞ്ഞു.

Full Story
  23-09-2024
മുതിര്‍ന്ന സിപിഎം നേതാവ് എം.എം.. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളെജിന് വിട്ടുകൊടുക്കരുതെന്ന് മകള്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നു മകള്‍ ഹര്‍ജിയില്‍ പറയുന്നു. പള്ളിയില്‍ അടക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

എന്നാല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതെന്നാണ് മകന്‍ സജീവ് പറയുന്നത്. ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇടവകയിലെ അംഗത്വമടക്കം ലോറന്‍സ് റദ്ദു ചെയ്തിരുന്നില്ലെന്ന് മകള്‍ ആശ

Full Story
  22-09-2024
മുഖ്യമന്ത്രിക്ക് രണ്ടു മുഖമാണെന്ന് കെപിസിസി പ്രസിഡന്റ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണ്. അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വറും എഡിജിപിയും ഇപ്പോഴും പലതും മൂടിവെച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഗുണമാകുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. രണ്ട് മുഖവും കൂടി ചേര്‍ന്നുള്ള മുഖത്തില്‍ മുഖ്യമന്ത്രി നില്‍ക്കുകയാണ്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ ജനമറിയാന്‍ മുഖ്യമന്ത്രിക്ക്

Full Story
  22-09-2024
പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂമന്ത്രി

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും സ്വകാര്യമായി വെക്കാന്‍ കഴിയില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്സിബിഷന്‍ മുടങ്ങാന്‍ പോകുന്നുവെന്ന് ഒരുഘട്ടത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു.

മുഖ്യമന്ത്രി നേരിട്ട് ഇരു

Full Story
  22-09-2024
തെറ്റുതിരുത്തി വന്നാല്‍ സിപിഐയെ യുഡിഎഫില്‍ എടുക്കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു.

കേരളത്തില്‍ രാഷ്ട്രീയ മണ്ഡലങ്ങള്‍ വേറേയില്ലേ. എന്തുകൊണ്ട് സിപിഐക്ക് സ്വതന്ത്രമായി നിന്നുകൂടാ. സിപിഐ പറയുന്നതല്ലാതെ, പ്രവര്‍ത്തന രംഗത്ത് എന്തുകൊണ്ടാണ് നില്‍ക്കാന്‍ ധൈര്യം കാണിക്കാത്തത്. അവര്‍ക്കും ചില ആശങ്കകള്‍ ഉണ്ടെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നു. യുഡിഎഫിലേക്ക്

Full Story
  20-09-2024
ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ മലയാളിക്ക് പങ്ക്

ബെയറൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ന്റേതായിരുന്നു ഷെല്‍ കമ്പനി. സ്ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോര്‍വെയിലാണ് റിന്‍സണ്‍ താമസിക്കുന്നത്, സ്ഫോടനങ്ങളുണ്ടായ ദിവസം തന്നെ ഇദ്ദേഹം അപ്രത്യക്ഷനായെന്ന വിവരമാണ് പുറത്തുവരുന്നത്. 2015 ല്‍ ലണ്ടനില്‍ നിന്നാണ് ഇയാള്‍ നോര്‍വെയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Full Story
[11][12][13][14][15]
 
-->




 
Close Window