Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  26-09-2024
റിയാസിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റിയാസിനു വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ രീതിയിലാണെങ്കില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി.

മുഖ്യമന്ത്രിക്ക് ഒരു

Full Story
  26-09-2024
എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പി.വി. അന്‍വര്‍

 മലപ്പുറം: എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. 'പൊട്ടനാണ് പ്രാന്തന്‍. ആ പ്രാന്ത് എനിക്ക് ഇല്ല. ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ , ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എംഎല്‍എ ഉണ്ടാവും. അതിന് അടിയില്‍ വെറെ എന്തെങ്കിലും സംഭവിച്ചാല്‍ ഓകെ. എംഎല്‍എ ഇപ്പോ രാജിവെയ്ക്കോ, എംഎല്‍എ ഇപ്പോ രാജിവെയ്ക്കോ ആ പൂതി ആര്‍ക്കും വേണ്ട'- പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

'ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും. ഞാന്‍ മറ്റൊരു

Full Story
  26-09-2024
പിണറായി എന്ന സൂര്യന്‍ കെട്ടുപോയി

മലപ്പുറം: സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

'കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍

Full Story
  25-09-2024
സിദ്ദിഖിന്റെ ഫോണ്‍ ആയി, തെരഞ്ഞ് പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ്

Full Story
  25-09-2024
അര്‍ജുന്‍ ഓടിച്ച ട്രക്ക് കണ്ടെത്തി, മൃതദേഹം ക്യാബിനില്‍

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജില്ലാ അധികൃതരും എംഎല്‍എയും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍

Full Story
  25-09-2024
എല്ലാം മുഖ്യമന്ത്രി പറഞ്ഞപോലെയെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനും എതിരെ ഇടതു സ്വതന്ത്രനായ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന, മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അജിത് കുമാറിനെതിരായ നടപടിക്ക് അന്വേഷണ റിപ്പോര്‍ട്ട് വരെ കാക്കാനും തീരുമാനിച്ചു.

പി ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റും ഇതേ നിലപാടാണ് സ്വീകരിച്ചത്.

Full Story
  24-09-2024
ജീവിതം ബൂമറാങ് പോലെയാണെന്ന് അതിജീവിത

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരിച്ച് അതിജീവിത. 'ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടും' എന്നാണ് സിദ്ദിഖിനെതിരെ പരാതി നല്‍കിയ അതിജീവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രഹസ്യ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ അതൃപ്തിയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും അവര്‍ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.

സിദ്ദിഖിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം വീണ്ടുമെത്തിയത്.

Full Story
  24-09-2024
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി, സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂന്‍കൂര്‍ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക.

അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. വിമാനത്താവളങ്ങളില്‍

Full Story
[10][11][12][13][14]
 
-->




 
Close Window