|
|
|
|
|
| മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു |
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) ഇന്ന് രാവിലെ നടന്ന വിമാനാപകടത്തില്‍ മരിച്ചു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. പവാറിനൊപ്പം സഞ്ചരിച്ചിരുന്ന അഞ്ചുപേരും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുത്തി.
പോലീസ് വിവരമനുസരിച്ച്, സ്വകാര്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചുതകരുകയായിരുന്നു. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായി അജിത് പവാര്‍ ബരാമതിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്നതിന് ശേഷം രൂപീകരിച്ച എന്‍സിപി അജിത് പവാര്‍ പാര്‍ട്ടിയുടെ |
|
Full Story
|
|
|
|
|
|
|
| പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം |
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി നടപടി.
രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ രണ്ടു ബലാത്സംഗ കേസുകളില്‍ കോടതികള്‍ അറസ്റ്റ് തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് കോടതി സംശയമുന്നയിച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍.
Full Story
|
|
|
|
|
|
|
| വഡോദരയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ അറസ്റ്റില്‍ |
വഡോദര: ആഡംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ (53) അറസ്റ്റിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
പോലീസ് വിവരമനുസരിച്ച്, അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് കാര്‍ ഓടിച്ചുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്യുവി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് താരം മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ ജേക്കബ് മാര്‍ട്ടിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു |
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (EU) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പുവെച്ചു. 'വ്യാപാര കരാറുകളുടെ മാതാവ്' എന്ന വിശേഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ഇരുപക്ഷത്തിനും വന്‍ അവസരങ്ങള്‍ ഉറപ്പുനല്‍കുന്ന കരാറാണിതെന്നും എണ്ണ-വാതക മേഖല ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ കരാര്‍. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും പ്രതിനിധാനം ചെയ്യുന്ന കരാറാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ |
|
Full Story
|
|
|
|
|
|
|
| ശശി തരൂരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തമ്മില്‍ അകല്‍ച്ച |
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേരാന്‍ നിശ്ചയിച്ച പാര്‍ലമെന്ററി നയ രൂപീകരണ യോഗത്തില്‍ ശശി തരൂര്‍ എംപി പങ്കെടുക്കില്ലെന്ന് സൂചന. നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് വിവരം.
തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തുടരുകയാണ്. നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തരൂരിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും, അദ്ദേഹം ദുബായില്‍ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ഇന്നാണ് ഡല്‍ഹിയില്‍ |
|
Full Story
|
|
|
|
|
|
|
| വിദ്യാഭ്യാസ മന്ത്രിക്കെതിരെ വി ഡി സതീശന്റെ കടുത്ത വിമര്‍ശനം |
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത പരാമര്‍ശങ്ങളുമായി രംഗത്തെത്തി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കേണ്ടി വരുന്നത് തന്നെ ഗതികേടാണെന്ന് അദ്ദേഹം ആരോപിച്ചു.
സതീശന്‍ പറഞ്ഞു: ''ഇത്രയും വിവരദോഷികള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി ക്ലാസെടുക്കുന്നത്. വാര്‍ത്ത വരുമെന്നു കണ്ടാല്‍ എന്ത് വിഡ്ഢിത്തവും പറയുന്ന അവസ്ഥയാണ്.''
സോണിയ ഗാന്ധിയെ അറസ്റ്റ് |
|
Full Story
|
|
|
|
|
|
|
| വി.എസ്. അച്യൂതാനന്ദന്‍ മരണാനന്തരമായി പത്മവിഭൂഷണ്‍; ഇടത് നേതാക്കളുടെ നിലപാട് വീണ്ടും ചര്‍ച്ചയിലേക്ക് |
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നു. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ, പരമോന്നത സിവിലിയന്‍ ബഹുമതികളോട് ഇടത് നേതാക്കള്‍ സ്വീകരിച്ചിരുന്ന പഴയ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
കാലങ്ങളായി സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവായിരുന്നു സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നത്. പത്മവിഭൂഷണ്‍ മുതല്‍ ഭാരതരത്ന വരെ നിരസിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ |
|
Full Story
|
|
|
|
|
|
|
| വിദ്യാഭ്യാസ മേഖലയിലെ കിഫ്ബി നിക്ഷേപം: 4000 കോടി രൂപ; 629 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി |
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പദ്ധതികളുടെ ഭാഗമായി 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, നിര്‍മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി 10നകം നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി റോബോട്ടിക്‌സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി 'കൈറ്റ്' മുഖേന ഫെബ്രുവരിയില്‍ 2500 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ |
|
Full Story
|
|
|
|
| |