Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  26-01-2026
ശശി തരൂരുമായി സിപിഎം ചര്‍ച്ച? തരൂര്‍ പ്രതികരിക്കാതെ വിമാനം യാത്രയില്‍

ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തള്ളി. താന്‍ വിമാനയാത്രയിലാണ് ഉണ്ടായിരുന്നതെന്നും വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂര്‍ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ മാത്രമാണ് വാര്‍ത്തകള്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിനെ ഇടതുപക്ഷത്തോടൊപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോടെയാണ് തരൂര്‍ പ്രതികരിച്ചത്. ദുബൈയില്‍ തരൂരുമായി രഹസ്യ ചര്‍ച്ച നടന്നുവെന്ന സൂചനകളും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായി തരൂരുമായി

Full Story
  25-01-2026
കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അതിവേഗ റെയിലിനെ പിന്തുണച്ചു

കൊച്ചി: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്ന നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകടിപ്പിച്ചു. 'എന്തായാലും അതിവേഗ റെയില്‍ വരട്ടെ,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സില്‍വര്‍ലൈന്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് പരിസ്ഥിതിയും സാമ്പത്തികവും സംബന്ധിച്ച ആശങ്കകളുടെ പേരിലാണെന്നും, അതിന് ശരിയായ ഡിപിആര്‍ ഉണ്ടായിരുന്നില്ലെന്നുമാണ് സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അദ്ദേഹം പറഞ്ഞു, 'കെ റെയിലിനെ എതിര്‍ത്തത് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വേണ്ടെന്നല്ല. അതിവേഗ സഞ്ചാരത്തിനായി ബദലുകള്‍ പരിശോധിക്കണം. കാലാവസ്ഥ വ്യതിയാനം പ്രധാന ഘടകമായതിനാല്‍, ഇത്തരം പദ്ധതികള്‍ക്ക്

Full Story
  25-01-2026
നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നടന്ന ഒരു വയസ്സുകാരന്റെ കൊലപാതക കേസില്‍ നിര്‍ണായകമായ രഹസ്യമൊഴി പുറത്തുവന്നു. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും, ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ഭാര്യ കൃഷ്ണപ്രിയ പൊലീസിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു.

കൃഷ്ണപ്രിയയുടെ മൊഴി കേസില്‍ നിര്‍ണായകമായി മാറുകയാണ്. പല സ്ത്രീകളുമായുള്ള ബന്ധത്തിനും സെക്സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പക കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവദിവസം രാത്രി കുഞ്ഞ് കരഞ്ഞപ്പോള്‍

Full Story
  25-01-2026
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ ഇറക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിച്ചാലും, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അദ്ദേഹം തന്നെ പ്രസിഡന്റായി തുടരണമെന്നതാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.

കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നിരവധി പേര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഈ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വിഭജിക്കാനാണ് നിര്‍ദ്ദേശം. സണ്ണി ജോസഫ്

Full Story
  24-01-2026
ശബരിമല സ്വര്‍ണക്കൊള്ള വിവാദം: കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതിയോട് രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം കൈകാര്യം ചെയ്ത രീതിയോട് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോണിയ ഗാന്ധിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ അസന്തോഷമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയയുടെ പേര് കേസുമായി ബന്ധിപ്പിക്കപ്പെടാന്‍ കാരണമായതെന്നും, ഇതുവഴി സിപിഎമ്മിന് പ്രത്യാക്രമണം ശക്തമാക്കാന്‍ അവസരം ലഭിച്ചുവെന്നും രാഹുല്‍ ഗാന്ധി കരുതുന്നതായി സൂചന.
Full Story

  24-01-2026
മോദി സന്ദര്‍ശനം: അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് ബിജെപിക്ക് 20 ലക്ഷം പിഴ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ തന്നെ ജില്ലാ പ്രസിഡന്റിന് പിഴ നോട്ടിസ് നല്‍കിയത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളും ബാനറുകളും നടപ്പാതകളിലും ഡിവൈഡറുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ഇവ

Full Story
  24-01-2026
മോദി സമ്മേളന വിവാദം: വിശദീകരണവുമായി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയുടെ സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ പ്രതികരണവുമായി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ, ''ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തന്നെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. ഇത് അച്ചടക്കത്തിന്റെ ഭാഗമാണ്'' എന്ന് വീഡിയോയില്‍ വ്യക്തമാക്കി.

സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായതിനാലാണ് വേദിയില്‍

Full Story
  23-01-2026
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. പോറ്റിക്ക് ഉപഹാരം നല്‍കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബംഗളൂരുവില്‍ വെച്ചാണ് ചിത്രം എടുത്തതെന്ന സൂചനകളുണ്ട്.

ചിത്രത്തില്‍ അടൂര്‍ പ്രകാശ് ഷര്‍ട്ടും പാന്റും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുതിയ ചിത്രത്തെക്കുറിച്ചോ, ഏത് പരിപാടിയിലാണ് എടുത്തതെന്നോ അടൂര്‍ പ്രകാശ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

മുമ്പ് അടൂര്‍ പ്രകാശ് വ്യക്തമാക്കിയതനുസരിച്ച്, ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ

Full Story
[1][2][3][4][5]
 
-->




 
Close Window