Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sat 31st Jan 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വഡോദരയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ അറസ്റ്റില്‍
reporter

വഡോദര: ആഡംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ (53) അറസ്റ്റിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.

പോലീസ് വിവരമനുസരിച്ച്, അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് കാര്‍ ഓടിച്ചുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്യുവി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് താരം മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ജേക്കബ് മാര്‍ട്ടിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബറോഡ ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി ക്യാപ്റ്റനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം.

ഇതാദ്യമായല്ല താരം കേസില്‍പെടുന്നത്. 2011ല്‍ മനുഷ്യക്കടത്ത് കേസില്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

 
Other News in this category

 
 




 
Close Window