Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിഹാറില്‍ രാഷ്ട്രീയ നാടകം, നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഇന്നു രാജിവച്ചേക്കും
reporter

പട്ന: ബിഹാറില്‍ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സഖ്യത്തിലേക്കു തിരിച്ചുപോവുന്ന നിതീഷിനൊപ്പം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറുമെന്ന്, ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ, നിതീഷ് ഇന്ന് ജെഡിയു നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ നിതീഷ് രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെഡിയു-ബിജെപി സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കൊപ്പം രാഷ്ട്രീയ മാറ്റം സംബന്ധിച്ച സൂചനകള്‍ക്കിടെ ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ലോക്സഭാ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് പാര്‍ട്ടി പറയുന്നതെങ്കിലും പുതിയ സഖ്യരൂപീകരണമാണ് പ്രധാന അജണ്ടയെന്നാണ് വിവരം. മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ വിള്ളല്‍ പ്രകടമാക്കി, ഇന്നലെ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിതീഷ് തനിച്ചാണ് പങ്കെടുത്തത്. ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് വിരുന്നില്‍ പങ്കെടുത്തില്ല. നിതീഷിനൊപ്പം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സഖ്യത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാര്‍ട്ടി പൂര്‍ണിയയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

 
Other News in this category

 
 




 
Close Window