Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  22-06-2024
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ മനപൂര്‍വമല്ലാതെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. പോക്‌സോ നിയമം സെക്ഷന്‍ 15(2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 ബി (ബി) എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹര്‍ജിക്കാരന് മേല്‍ ആരോപിക്കപ്പെട്ടത്. ടെലിഗ്രാമില്‍ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചുവെച്ചു എന്നതായിരുന്നു ഹര്‍ജിക്കാരനെതിരെയുള്ള ആരോപണം.

Full Story

  21-06-2024
അട്ടപ്പാടി സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കുടിശ്ശിക അടച്ചിട്ടില്ലെന്ന കാരണത്താല്‍ അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വൈദ്യുതിയാണ് അധികൃതര്‍ വിഛേദിച്ചത്. സ്‌കൂള്‍ നാല് മാസത്തെ കുടിശികയായി 53,201 രൂപയാണ് അടയ്ക്കാനുള്ളതെന്നാണ് കെഎസ്ഇബി പറയുന്നത്. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 2500 ലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും ബില്ലടയ്ക്കാന്‍ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെഎസ്ഇബി

Full Story
  21-06-2024
കൊടിക്കുന്നലിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ലമെന്ററി കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും പിണറായി ചോദിച്ചു.

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍

Full Story
  21-06-2024
വയനാട്ടിലെ തിരുനെല്ലിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി

മാനന്തവാടി: വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ്സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വയനാട് സന്ദര്‍ശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിയായ വിദേശിയായ വനിതക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്.

നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്.

Full Story
  19-06-2024
മുത്തയ്യ മുരളീധരന്‍ ഇന്ത്യയില്‍ 1400 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു

ബംഗളൂരു: സ്പിന്‍ ഇതിഹാസമായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. കര്‍ണാടകയില്‍ ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനാണ് മുരളീധരന്‍ നിക്ഷേപം നടത്തുന്നത്. ശ്രീലങ്കയില്‍ മുരളീധരന്റെ പേരിലുള്ള മുത്തയ്യ ബിവറേജസ് ആന്റ് കോണ്‍ഫെക്ഷനറീസ് എന്ന സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാനാണ് തീരുമാനം.

കര്‍ണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെ എന്ന സ്ഥലത്ത് ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനാണ് പദ്ധതി. 2025 ജനുവരിയോടെ സ്ഥാപനം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം. നിലവില്‍ ശ്രീലങ്കയില്‍ ശീതള പാനീയ ബിസിനസാണ് മുത്തയ്യ നടത്തുന്നത്.

Full Story
  19-06-2024
പേടിച്ചാണ് മിണ്ടാതിരുന്നത്, ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാരെന്ന് യുവതി

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍

Full Story
  19-06-2024
ഗോത്രത്തലവനെ കാണാന്‍ വേണം 25 ലക്ഷം, നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടത് 50 ലക്ഷം

പാലക്കാട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നു യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയില്‍മോചനം സാധ്യമാകൂ. ഏതു സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാല്‍ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസധനത്തിനും മറ്റു നടപടികള്‍ക്കും ആവശ്യമായ മൂന്നു കോടിയോളം രൂപ അക്കൗണ്ടിലുണ്ടെന്നു

Full Story
  18-06-2024
വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കോടിയുടെ മയക്കുമരുന്ന്

 കൊച്ചി: ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്. വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന.

ഡല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം

Full Story
[44][45][46][47][48]
 
-->




 
Close Window