Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  18-06-2024
രാഹുല്‍ ഒഴിഞ്ഞു, ഇനി പ്രിയങ്ക നയിക്കും വയനാടിനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്ത്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം.

Full Story
  18-06-2024
ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ, ആണ്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ

Full Story
  17-06-2024
കാഞ്ചന്‍ഗംഗ എക്‌സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചു കയറി പതിനഞ്ചു പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്‌നല്‍

Full Story
  17-06-2024
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര്‍ തിയോഫിലസ്

 പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂണ്‍ 22 ന് നടക്കും. ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു.

ഐകകണ്ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി. അധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍

Full Story
  17-06-2024
പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദില്‍ ഈദ് നമസ്‌കാരം നടത്തി

കൊച്ചി: എത്ര തിരക്കാണെങ്കിലും പ്രാര്‍ഥനാ കാര്യങ്ങളില്‍ അതീവ ശ്ര?ദ്ധ പുലര്‍ത്തുന്നയാളാണ് നടന്‍ മമ്മൂട്ടി. പതിവ് തെറ്റിക്കാതെ ഇത്തവണയും മമ്മൂട്ടി ഈദ് നമസ്‌കാരത്തിനെത്തി. കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് മമ്മൂട്ടി നമസ്‌കാരത്തിനെത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മമ്മൂട്ടിയ്‌ക്കൊപ്പമെത്തിയിരുന്നു.

പ്രാര്‍ഥനയ്‌ക്കെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ത്യാ?ഗ സ്മരണയില്‍ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും

Full Story
  16-06-2024
സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോരെന്ന് വി.ഡി.സതീശന്‍

 കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം. ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം

Full Story
  16-06-2024
വയനാടോ, റായ് ബറേലിയോ, രാഹുല്‍ നാളെ തീരുമാനിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിര്‍ത്തുക എന്നതില്‍ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍ റായ്ബറേലിയില്‍ നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്. രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതു മണ്ഡലം നിലനിര്‍ത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. അതിനാല്‍ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും.

രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി

Full Story
  16-06-2024
വിഎസ് ആവേശമാണ്, എന്റെ രാഷ്ട്രീയ ഗുരുവാണെന്ന് ജി. സുധാകരന്‍

കൊച്ചി: വിഎസ് അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇപ്പോള്‍ സിപിഎമ്മില്‍ അറിയാനുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. വിഎസ് ആണ് എന്നെ നേതൃത്വത്തിലേക്ക് കണ്ടെത്തിയത്. തുടക്കത്തില്‍ സിഎച്ച് കണാരനായിരുന്നു. ആ സമയത്ത് സിഎച്ചിന്റെ വലം കയ്യായിരുന്നു വിഎസ്. 1969ല്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി വിഎസ്സിനെ കാണുന്നത്. പിന്നീട് എംഎല്‍എ ആയതിനു ശേഷം അദ്ദേഹവുമായി അടുപ്പത്തിലായി. അടിയന്തരാവസ്ഥ കാലത്തെ ജയില്‍വാസത്തിനു ശേഷം ആലപ്പുഴയിലെ വിഎസിന്റെ വീട്ടില്‍ എത്തി കാണുമായിരുന്നു. 'സുധാകരന്‍ ഒരു ഫൈറ്ററാണ്. കൊള്ളാം. ഞാന്‍

Full Story
[45][46][47][48][49]
 
-->




 
Close Window