Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  15-06-2024
വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍ കപ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വ്വര്‍ റൂം ഫെസിലറ്റി, തുടങ്ങി 12 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ

Full Story
  15-06-2024
ചിങ്ങവനം സ്‌റ്റേഷനില്‍ പൊലീസുകാരുടെ കയ്യാ്ങ്കളി, രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക്

Full Story
  15-06-2024
ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ, എല്ലാ സഹായവും നല്‍കുമെന്ന് കെ.ജി. എബ്രഹാം

കൊച്ചി: കുവൈത്തിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമൈന്ന് എന്‍ബിടിസി എംഡി കെജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ

Full Story
  14-06-2024
മിശ്രവിവാഹം നടത്തി, സിപിഎം ഓഫിസ് അടിച്ചു തകര്‍ത്തു

ചെന്നൈ: തിരുനെല്‍വേലിയില്‍ സിപിഎം ജില്ല കമ്മറ്റി ഓഫീസ് തല്ലിതകര്‍ത്തു. മിശ്രവിവാഹം നടത്തിയതിനായിരുന്നു ആക്രമണം. ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു. യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുകയായിരുന്നു.

ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാനായി എത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ ഉണ്ടായതിനാല്‍ അവര്‍ പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തി. അവരെ പിന്തുടര്‍ന്ന് എത്തിയ സംഘം പെണ്‍കുട്ടിയെ

Full Story
  14-06-2024
പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ. സുധാകരന്‍

 കണ്ണൂര്‍: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളര്‍ത്തിയശേഷമാണ്

Full Story
  14-06-2024
സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട

പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.



Full Story

  13-06-2024
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ചു

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ച് കേന്ദ്രം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനര്‍നിയമിച്ചു. 2014ല്‍ ഒന്നാമത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവായി ഡോവല്‍ ചുമതലയേറ്റത്. രണ്ടാം മോദി സര്‍ക്കാറിലും ഈ സ്ഥാനത്ത് തുടര്‍ന്ന ഡോവലിന് ഇത്തവണയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു.

1968 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 20 വര്‍ഷമായി ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ്. സുരക്ഷാ ഉപദേഷ്ടാവിന്റെ

Full Story
  13-06-2024
ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവിന്റെ കാലില്‍ കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചു

പട്ന: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കെട്ടിവച്ചത് കാര്‍ഡ്ബോര്‍ഡ്. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചത്. പിന്നീട് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ആശുപത്രിയില്‍ കാര്‍ഡ് ബോട്ട് കെട്ടിവെച്ച് വാര്‍ഡില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി

Full Story
[46][47][48][49][50]
 
-->




 
Close Window