Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  27-06-2024
അവിടെ 4000 കൂട്ടിയാല്‍ ഇവിടെയും നാലായിരം വാങ്ങും

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് 4000 രൂപ ടാക്‌സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ശബരിമലയിലേക്ക് വരുന്നത്. മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ

Full Story
  27-06-2024
വിശ്വാസികള്‍ സംഘം ചേര്‍ന്നു, പ്രതിരോധിക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമം നടക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതി വിധി നടപ്പിലാക്കാനെത്തുമ്പോള്‍ പ്രതിരോധിക്കാന്‍ വിശ്വാസികളുടെ വലിയ സംഘമാണ് എത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആത്മഹത്യാഭീഷണി മുഴക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കും. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെടുക്കാന്‍ വൈകിയത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍

Full Story
  26-06-2024
85 രൂപയ്ക്ക് കെ-ചിക്കന്‍ വാഗ്ദാനം ചെയ്തു, എന്നാല്‍ കോഴിക്കാല്‍ പോലും ലഭിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു. വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും കഴിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണ മലയാളി കുടുംബം. ഒരു മാസം മുമ്പ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോള്‍ കിട്ടണമെങ്കില്‍ നൂറു രുപയിലേറെ കൊടുക്കണം. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Full Story
  26-06-2024
ഇന്ദിരയ്‌ക്കെതിരേ വിമര്‍ശനം: അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കര്‍ ഓം ബിര്‍ല പ്രമേയം അവതരിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സ്പിക്കര്‍ പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചത്. 1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഈ സഭ ശക്തമായി അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും പോരാടുകയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി പോരാടിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രമേയത്തില്‍ പറഞ്ഞു. അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയം

Full Story
  26-06-2024
യാത്രക്കാരന്റെ മരണം ബെര്‍ത്ത് പൊട്ടി വീണല്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല അപകടമുണ്ടായത്. മിഡില്‍ ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബര്‍ത്ത് ലോക്കു ചെയ്തപ്പോള്‍, ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്‍ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന്‍ രാമഗുണ്ടത്ത് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സ് അടക്കം എത്തിച്ച്

Full Story
  25-06-2024
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഒമ്പത് പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് പദ്ധതി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒമ്പത് പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. 'തമിഴ്നാടിന് ജലവും കേരളത്തിനു സുരക്ഷയും' എന്നതാണ് ഈ വിഷയത്തില്‍

Full Story
  25-06-2024
വയനാട്ടില്‍ കുഴിബോംബ് കണ്ടെത്തി, തണ്ടര്‍ബോള്‍ട്ട് നിര്‍വീര്യമാക്കി

കല്പറ്റ: വയനാട് തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയില്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. തണ്ടര്‍ബോള്‍ട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. ഇത് പിന്നീട് നിര്‍വീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്.

Full Story
  25-06-2024
മൂന്നാറില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എംജി കോളനിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇന്ന് ഉച്ച മുതല്‍ മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളില്‍ കുടുങ്ങി പോവുകയുമായിരുന്നു. രക്ഷപ്രവര്‍ത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Full Story
[42][43][44][45][46]
 
-->




 
Close Window