Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  12-06-2024
കുവൈത്തിലെ തീപിടിത്തം, മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ്

Full Story
  12-06-2024
ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, ഇറ്റലിയില്‍ നരേന്ദ്രമോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു

റോം: ഇറ്റലിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയില്‍ ഖാലിസ്ഥാന്‍ വാദികള്‍ എഴുതിയിരുന്നു. നാളെ ഇറ്റിലിയില്‍ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം.

ജൂണ്‍ 13, 15 തീയതികളിലാണ് 50-ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയില്‍ വെച്ചാണ് നടക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ

Full Story
  12-06-2024
മലയാളികള്‍ക്ക് പ്രിയം മാംസഭക്ഷണങ്ങളോട്

ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിന്റെ ഏറ്റവും കൂടുതല്‍ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തില്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 ശതമാനം). ഇന്ത്യയിലെ 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ നഗരപ്രദേശങ്ങളില്‍

Full Story
  11-06-2024
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2 മലയാളി യുവതികള്‍ മുങ്ങി മരിച്ചു: കടലില്‍ വീണു മരിച്ചത് മര്‍വ ഹാഷിം, നിര്‍ഷ ഹാരിസ് എന്നിവര്‍
ഓസ്‌ട്രേലിയല്‍ രണ്ടു മലയാളി യുവതികള്‍ മുങ്ങി മരിച്ചു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് ഷാനി 38) എന്നിവരാണ് മരിച്ചത്. നീര്‍ഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു.

സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്. കടലിനോട് ചേര്‍ന്ന പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലയില്‍പ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ നിന്നു രക്ഷപെട്ട റോഷ്‌നയാണു പൊലീസില്‍ വിവരം അറിയിച്ചത്. ഹെലികോപ്ടര്‍ രക്ഷാസംഘം എത്തിയപ്പോള്‍ മര്‍വ, നീര്‍ഷ എന്നിവര്‍ അബോധാവസ്ഥയിലായിരുന്നു.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ ഹാഷിം. ഓസ്‌ട്രേലിയയിലെ
Full Story
  11-06-2024
ഓസ്‌ട്രേലിയയില്‍ കടലില്‍ വീണു രണ്ടു മലയാളി യുവതികള്‍ മരിച്ചു

 കണ്ണൂര്‍: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകീട്ടു 4.30ന് ആയിരുന്നു അപകടം.

സിഡ്നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ

Full Story
  11-06-2024
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതു വഴി 13.56 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന

Full Story
  11-06-2024
കേന്ദ്രസഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തശേഷം പറഞ്ഞു.

ഹജ്ജ് സമയത്ത് വിമാനചാര്‍ജ് വര്‍ധന വിഷയത്തില്‍ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ജ്

Full Story
  10-06-2024
തൃശൂര്‍ ഡിസിസിയിലെ സംഘര്‍ഷം, പ്രസിഡന്റ് രാജിവച്ചു

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എംപി വിന്‍സെന്റ് പറഞ്ഞു.

കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി

Full Story
[47][48][49][50][51]
 
-->




 
Close Window