Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
രോഹിത് വെമൂല ദളിതനല്ല, പുനരന്വേഷണം നടത്തും
reporter

ഹൈദരാബാദ്: രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. രോഹിത് വെമുല ദളിതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളിയാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നത് സംബന്ധിച്ചു ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണത്തില്‍ രോഹതിന്റെ അമ്മ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ലെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമായിരുന്നു തെലങ്കാല പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി തെലങ്കാന ഹൈക്കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടെയാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. തെളിവുകള്‍ ഹാജരാക്കാതെയാണ് ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുല ബോധവാനായിരുന്നു. മാതാവാണ് സര്‍ട്ടിഫിക്കറ്റ് എത്തിച്ചുനല്‍കിയത്. ഇത് വെളിപ്പെടുന്നത് അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തര ഭയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. കാംപസില്‍ പഠന പ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സര്‍വകലാശാലയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുമായിരുന്നു. അന്ന് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ലൗകിക ജീവിതത്തില്‍ തൃപ്തനല്ലായിരുന്നു. ജാതി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയക്ക് തയ്യാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window