Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരിയില്‍ ഗൂണ്ടാ നേതാവിനെ വെട്ടിക്കൊന്നു
reporter

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയില്‍ വെച്ചാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരിച്ചിരുന്നു. വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തില്‍ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്‍. 2019 ല്‍ അത്താണിയില്‍ ഗില്ലാപ്പി ബിനോയി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

 
Other News in this category

 
 




 
Close Window