തിരുവനന്തപുരം: പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വെക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നന്തന്‍കോട് സ്വദേശി അനില്‍ദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാള്‍ ഒളിക്യാമറ വെക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ കയറി മൊബൈല്‍ കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളുടെ ശ്രദ്ധിയില്‍ പെട്ടതാണ് ഇയാളെ കുടുക്കിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ രക്ഷപെടാന്‍ ശ്രമിച്ച അനില്‍ദാസിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി മ്യൂസിയം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.