Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  14-02-2024
ലോകത്തിന് ആവശ്യം അഴിമതി മുക്ത സര്‍ക്കാരിനെയെന്ന് മോദി

ദുബൈ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവണ്‍മെന്റ് മാക്സിം ഗവര്‍ണന്‍സ് എന്നതാണ് വര്‍ഷങ്ങളായി തന്റെ ആശയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎഇ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി,

Full Story
  14-02-2024
മാനന്തവാടിയില്‍ ദൗത്യസംഘത്തിന് നേരേ പാഞ്ഞടുത്ത് മോഴയാന

മാനന്തവാടി: ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ബേലുര്‍ മഖ്നയ്ക്കൊപ്പുള്ള മോഴയാന. ബാവലി വനമേഖലയില്‍ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു.

ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തോക്ക് വെടിവച്ചതോടെയാണ് മോഴയാന

Full Story
  13-02-2024
ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്. സമരക്കാര്‍ പഞ്ചാബ് അതിര്‍ത്തി കടന്നു. കര്‍ഷകരെ പൊലീസ് തടഞ്ഞില്ല. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.

Full Story
  13-02-2024
അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തമിഴ്‌നാട്

ചെന്നൈ: ചിന്നക്കനാലില്‍ നിന്നും നാടു കടത്തിയ അരിക്കൊമ്പന്‍ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂര്‍ണ ആരോ?ഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളില്‍ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറില്‍ നിന്ന് കൃത്യമായി സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ്

Full Story
  13-02-2024
തൃപ്പൂണിത്തുറ സ്‌ഫോടനം: വെള്ളവും വൈദ്യുതിയും ഇല്ല, ആളുകള്‍ വീടൊഴിഞ്ഞുപോകുന്നു

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ദുരിതത്തിലായി ജനങ്ങള്‍. സ്‌ഫോടനത്തിന് പിന്നാലെ പുതിയകാവില്‍ വൈദ്യുതിയും വെള്ളവും മുടങ്ങി. ആളുകള്‍ പലരുടെ വീടൊഴിഞ്ഞു പോകുന്നു. പലരും ശ്വാസംമുട്ടലും ചുമയും കാരണം ചികിത്സയിലാണ്. വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ഇപ്പോഴും പൊളിഞ്ഞു വീഴുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ഇതുവരെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍

Full Story
  12-02-2024
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

 മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പഠോളയ്ക്കാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്. അശോക് ചവാന്‍ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം പിസിസി അധ്യക്ഷന്‍ നാനാ പഠോളയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷനാണ് അശോക് ചവാന്‍. 1987 മുതല്‍ 1989 വരെ ലോക്‌സഭാ എംപിയായിരുന്നു. 2014ല്‍ വീണ്ടും ലോക്സഭയിലേക്ക്

Full Story
  12-02-2024
മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ

കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ല. തങ്ങളുടെ വിശ്വാസ്യതയെ സമന്‍സ് ബാധിക്കുമെന്നും കെഎസ്ഐഡിസി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലും എക്സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്ഐഡിസി കോടതിയെ അറിയിച്ചു.

എങ്കില്‍ എക്സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ

Full Story
  12-02-2024
വെടിക്കെട്ടിന് അനുമതിയില്ല, കരിമരുന്ന് ഇറക്കാനും അപേക്ഷ നല്‍കിയില്ലെന്ന് കളക്ടര്‍

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്നാണ് ഫയര്‍ഫോഴ്സിന്റേയും പൊലീസിന്റേയും വിശദീകരണം. വെടിക്കെട്ട് നടത്താനും അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് കരിമരുന്ന് ഇറക്കിയതെന്നും പൊലീസ് പറയുന്നു.

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ

Full Story
[91][92][93][94][95]
 
-->




 
Close Window