Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  09-02-2024
പി.വി. നരസിംഹറാവു, ചരണ്‍ സിങ്, സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹ റാവു, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു ഭാരത രത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയിട്ടതില്‍ അതു നിര്‍ണായകമായെന്ന് മോദി അഭിപ്രായപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ

Full Story
  09-02-2024
തിരുവല്ലയിലെ ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി, ഉടമകള്‍ മുങ്ങി

പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നടുക്കി മറ്റൊരു നിക്ഷേപ തട്ടിപ്പ്.തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. 100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്.

500 കോടിയിലധികം

Full Story
  08-02-2024
കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു, ഫീസായി ഈടാക്കിയത് ഏഴു ലക്ഷം

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് നല്‍കിയത്. എംഎല്‍എയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്ക് ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പാര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ അനുബന്ധ രേഖകളില്‍ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത്

Full Story
  08-02-2024
കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് കേരള സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധസമരത്തില്‍ മന്ത്രിസഭ ഒന്നാകെ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് സമരം. പ്രതിഷേധത്തില്‍ ഡിഎംകെയുടെ പ്രതിനിധിയായി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്നാട് മന്ത്രി സമരത്തിനെത്തിയത്.

സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍

Full Story
  08-02-2024
11-ാം വയസില്‍ വീടുവിട്ടിറങ്ങി, 22 വര്‍ഷത്തിന് ശേഷം സന്യാസിയായി ഭിക്ഷ യാചിച്ച് ആ വീട്ടില്‍ തിരിച്ചെത്തി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 22 വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ മകന്‍ തിരിച്ചെത്തിയത് സന്യാസിയായി. പൂര്‍ണമായി സന്യാസിയാകുന്നതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ചടങ്ങുകളുടെ ഭാഗമായി അമ്മയില്‍ നിന്ന് ദാനം സ്വീകരിക്കാനാണ് 33-ാം വയസില്‍ യുവാവ് തിരിച്ചെത്തിയത്. എന്നാല്‍ മകന്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അധികംനേരം നീണ്ടുനിന്നില്ല. വീണ്ടും ഉപേക്ഷിച്ച് പോവരുത് എന്ന് വീട്ടുകാര്‍ കരഞ്ഞുപറഞ്ഞെങ്കിലും സന്യാസിയാവണമെന്ന ആഗ്രഹത്താല്‍ ദാനം സ്വീകരിച്ച ശേഷം മകന്‍ തിരികെ പോയി. അമേഠിയിലെ ഗ്രാമമാണ് ഒരേ സമയം സന്തോഷവും സങ്കടവും പകര്‍ന്നുനല്‍കിയ പുനഃസമാഗമത്തിന് വേദിയായത്. 2002ല്‍ 11-ാമത്തെ വയസില്‍ മാതാപിതാക്കളുമായി വഴക്കിട്ടാണ് പിങ്കു വീട് വിട്ടിറങ്ങിയത്. ഒരുപാട്

Full Story
  07-02-2024
രാജ്യത്ത് ഇന്ധനവില കുറയില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എണ്ണ വിതരണ കമ്പനികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡീസല്‍ വില്‍പ്പനയില്‍ എണ്ണ വിതരണ കമ്പനികള്‍ ലിറ്ററിന് മൂന്ന് രൂപയോളം നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോള്‍ വില്‍പ്പനയില്‍ ലഭിച്ചിരുന്ന മാര്‍ജിന്‍ കുറഞ്ഞതും ഉടന്‍ തന്നെ ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് തടസം സൃഷ്ടിച്ചതായാണ് വിവരം. ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഐഒസിയും എച്ച്പിസിഎല്ലും ബിപിസിഎല്ലുമാണ്. രണ്ടുവര്‍ഷമായി എണ്ണവിതരണ കമ്പനികള്‍ സ്വമേധയാ

Full Story
  07-02-2024
മുന്നോക്കമെത്തിയ പിന്നാക്കക്കാരിലെ ഉപജാതികളെ സംവരണത്തില്‍ നിന്നൊഴിവാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗത്തില്‍പെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്.

ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം

Full Story
  06-02-2024
ഏകീകൃത സിവില്‍കോഡ് ബില്‍ ഉത്തരഖണ്ഡ് നിയമസഭയില്‍, എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്. ഏകീകൃത സിവില്‍ കോഡ് ബില്ലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു. രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യില്‍ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്

Full Story
[93][94][95][96][97]
 
-->




 
Close Window